‘ശാസ്ത്രം ഗണപതിയുടെ മേൽ അടിച്ചേൽപ്പിക്കുന്ന രീതി അവസാനിപ്പിക്കണം’; ‘എ.കെ ബാലന്‍ ഒരു നുറുങ്ങ് തുണ്ട്; എൻഎസ്എസ്

സ്പീക്കർ വിഷയത്തിൽ സിപിഐഎം നേതാവ് എ കെ ബാലനെ പരിഹസിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എ കെ ബാലൻ വെറും നുറുങ്ങ് തുണ്ട്. എ കെ ബാലനൊക്കെ ആര് മറുപടി പറയുമെന്നും സുകുമാരൻ നായർ പറഞ്ഞു.(NSS Against A K Balan)
‘എ കെ ബാലന് ആര് മറുപടി പറയും. അദ്ദേഹം ഒരു നുറുങ്ങ് തുണ്ടായി പോയി കഴിഞ്ഞു. വിഷയത്തെ വർഗീയമായി ചിത്രീകരിക്കേണ്ട ആവശ്യമില്ല. വിശ്വാസമാണ് ഒരു മനുഷ്യനെ നയിക്കുന്നത്. ശാസ്ത്രത്തിന് ഒരു അടിസ്ഥാനവുമില്ല.ശാസ്ത്രം ഗണപതിയുടെ മേൽ അടിച്ചേൽപ്പിക്കുന്ന രീതി അവസാനിപ്പിക്കണം.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ഇത്ര നാളായി ഷംസിറിനെ പറ്റി എൻഎസ്എസ് ഒന്നും പറഞ്ഞിട്ടില്ല. മുസ്ലിം സഹോദരങ്ങളെ ഞങ്ങൾ സ്നേഹിക്കുന്നുണ്ട്. നല്ല ആളുകളാണ് അവരിൽ ഏറെയും. എന്നാൽ ചില പുഴുക്കുത്തുകളുമുണ്ട്. അവരുടെ ലക്ഷ്യം രാഷ്ട്രീയമോ മറ്റെന്തെങ്കിലുമോ ആകാമെന്നും സുകുമാരൻ നായർ പറഞ്ഞു. ഷംസീറിന്റെ പേരല്ല പ്രശ്നം. സ്പീക്കറിന്റേത് ചങ്കിൽ തറച്ച പ്രസ്താവനയാണെന്ന് തുറന്നടിച്ച സുകുമാരൻ നായർ, വിശ്വാസ സംരക്ഷണത്തിൽ ആർഎസ്എസിനും ബിജെപിക്കും ഒപ്പം നിൽക്കുമെന്നും വ്യക്തമാക്കി.
എന്നാൽ സുകുമാരൻ നായരുടെ പ്രസ്താവന വരേണ്യബോധമെന്ന് ബാലന്‍ ആരോപിച്ചു. സുകുമാരന്‍ നായര്‍ പ്രത്യേക ബോധനിലയുള്ള ആളെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.നായര്‍ സമുദായം സുകുമാരന്‍ നായരുടെ കീശയിലാണെന്ന് വിചാരിക്കേണ്ട. സ്പീക്കര്‍ രാജിവയ്ക്കണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. അതിന് സുകുമാരന്‍ നായര്‍ ഷംസീറിനോട് മാപ്പ് പറയണമെന്നും എ.കെ.ബാലന്‍ പറഞ്ഞു.
Story Highlights: NSS Against A K Balan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here