‘ലീഗ് വിശ്വാസികളുടെ പാർട്ടി, എന്നും വിശ്വാസികൾക്കൊപ്പം തന്നെ നിൽക്കും’;കുഞ്ഞാലിക്കുട്ടി

സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി.എല്ലാ കാലത്തും വിശ്വാസികൾക്കൊപ്പമാണ്. ഏത് മതത്തെ കുറിച്ചാണെങ്കിലും ഹാനികരമായതൊന്നും പറയാൻ പാടില്ല. മാധ്യമങ്ങളും ശ്രദ്ധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.(P K Kunhalikutty Reactes Over A N Shamseers Controversy)
ലീഗ് വിശ്വാസികളുടെ പാർട്ടിയാണ്. വിശ്വാസികളുടെ ഒപ്പം തന്നെ നിൽക്കും. ഇപ്പോൾ നടക്കുന്നത് അനാരോഗ്യകരമായ ചർച്ചയാണ്. അദൃശ്യ കാര്യങ്ങൾ വിശ്വസിക്കൽ ഇസ്ലാമിൽ നിർബന്ധമാണ്. സ്പീക്കർ ചർച്ച ഒഴിവാക്കണമായിരുന്നു. നടക്കുന്നത് നിർഭാഗ്യകരമായ ചർച്ചയാണ്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
എൻഎസ്എസ് സമുദായിക ധ്രുവീകരണത്തിന് ശ്രമിക്കില്ല. വിശ്വാസ പ്രശ്നം ഉണ്ടായാൽ അവർ മുന്നിൽ ഉണ്ടാകും. സാമുദായിക ധ്രുവീകരണം ആരും ഉണ്ടാക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.കമ്മ്യൂണൽ വിഭജനം ഉണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണം. അതിനുള്ള അവസരം ഒരുക്കരുത്. മാധ്യമങ്ങളും സ്പീക്കറും എല്ലാവരും അത് ശ്രദ്ധിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Story Highlights: P K Kunhalikutty Reactes Over A N Shamseers Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here