‘ഒരോ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസം തണലേകുന്നത്; വിശ്വാസം സംരക്ഷിക്കാന്‍ പാര്‍ട്ടി ഒപ്പം നിൽക്കും’; പി രാജീവ്

വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ പാര്‍ട്ടി ഒപ്പം നില്‍ക്കുമെന്ന് മന്ത്രി പി രാജീവ്. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവനയില്‍ എന്‍എസ്എസ് നടത്തുന്ന പ്രതിഷേധത്തില്‍ പാര്‍ട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഒരോ വിശ്വാസികള്‍ക്കും അവരുടെ വിശ്വാസം തണലേകുന്നതാണ്. എന്നാല്‍ വിശ്വാസത്തെ ശാസ്ത്രമെന്ന് പഠിപ്പിക്കാന്‍ യഥാര്‍ത്ഥ വിശ്വാസി ആഗ്രഹിക്കില്ലെന്ന് മന്ത്രി പറഞ്ഞു.(P Rajeev support A N Shamseer on his myth statement)
ഏതൊരു വിശ്വാസിയുടേയും വിശ്വാസം അവര്‍ക്ക് ആശ്വാസമാണ്. വിശ്വാസം ശാസ്ത്രത്തിന്റെ ഉത്പന്നമാണ് എന്ന് ഒരു വിശ്വാസിയും കരുതില്ല. വിശ്വാസത്തിന്റെ രാഷ്ട്രീയ പ്രായോഗികതയേയും വര്ഗീയതയേയുമാണ് തങ്ങള്‍ എതിര്‍ക്കുന്നത്. മനുഷ്യരുടെ ജീവിത പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിടത്ത് അനാവശ്യ വിവാദമുണ്ടാക്കാനാണ് ശ്രമം. മറ്റ് കാര്യങ്ങളിലേക്ക് കൊണ്ടുപോകുന്നത് നിരുത്സാഹപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
എന്നാൽ താൻ വിശ്വാസികൾക്ക് എതിരല്ലെന്ന് സ്പീക്കർ എ എൻ ഷംസീർ വ്യക്തമാക്കി. ഷംസീറിന് അഭിപ്രായം ഉള്ളത് പോലെ സുകുമാരൻ നായർക്കും അഭിപ്രായമുണ്ട്. പരാമർശം സയന്റിഫിക്ക് ടെംബറിനെ കുറിച്ചാണ് നടത്തിയത്. മത വിശ്വാസികൾ തനിക്കൊപ്പമാണ്. മതേതര നിലപാടുകൾ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. കെട്ടി ഇറക്കപ്പെട്ട ആളല്ല താൻ.ഒരു മത വിശ്വാസത്തെയും ഹനിക്കുന്ന ആളല്ല താനെന്നും ഷംസീർ വ്യക്തമാക്കി.
ഒരു ഭാഗത്ത് മത വിശ്വാസം ഭരണഘടന പറയുന്നുണ്ട്.അതുപോലെ ശാസ്ത്രത്തെ പ്രൊമോട്ട് ചെയ്യണം എന്നും ഭരണഘടന പറയുന്നുണ്ട്. അത് പറയുന്നത് എങ്ങനെ മത വിശ്വാസത്തെ വൃണപ്പെടുത്തൽ ആകും. പാർട്ടി സെക്രട്ടറി കാര്യങ്ങൾ കൃത്യമായി പറഞ്ഞു.ഒരു വിശ്വാസത്തെയും ഹനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാഷ്ട്രീയ മുതലെടുപ്പ് ആയിരിക്കാം ലക്ഷ്യം.വിശ്വാസികൾ അതിൽ വീണു പോകരുത്. ഭരണഘടനയിൽ ഉള്ള കാര്യമാണ് താൻ പറഞ്ഞത്.എൻ എസ് എസ് ജനറൽ സെക്രട്ടറിക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. തനിക്ക് പ്രസംഗിക്കാനും അവകാശമുണ്ട്.ആ അഭിപ്രായം മാറ്റണമെന്ന് തനിക്ക് എങ്ങനെ പറയാൻ സാധിക്കും.വിവാദം നിർഭാഗ്യകരമാണ് . അനാവശ്യ പ്രചരണത്തിൽ നിന്ന് എൻഎസ്എസ് പിന്മാറണം.എൻഎസ്എസ് വലിയൊരു സമുദായ സംഘടനയാണ്. അതിൽ തനിക്ക് വ്യത്യസ്ത അഭിപ്രായമില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
15 ആമത് നിയമസഭയുടെ ഒൻപതാം സമ്മേളനം ഓഗസ്റ്റ് 7 ന് ആരംഭിക്കും. ഓഗസ്റ്റ് 24 ന് അവസാനിക്കും.7 ന് ഉമ്മൻചാണ്ടിക്ക് അനുശോചനം രേഖപ്പെടുത്തി സഭ പിരിയും.53 വർഷങ്ങൾക്ക് ശേഷം ഉമ്മൻചാണ്ടിയില്ലാതെ നിയമസഭ സമ്മേളിക്കുന്നുവെന്നും സ്പീക്കർ പറഞ്ഞു.
Story Highlights: P Rajeev support A N Shamseer on his myth statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here