ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 20 സീറ്റിലും വിജയമെന്ന് കെ.സി വേണുഗോപാല്‍; രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് സൂചന
ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കേരളത്തില്‍ 20 സീറ്റിലും യുഡിഎഫ് വിജയം നേടുമെന്ന് സംഘടനകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ യോഗത്തിനുശേഷം പ്രതികരിച്ചു. സുപ്രിംകോടതിവിധി അനുകൂലമായാൽ കേരളത്തില്‍ തന്നെ മത്സരിക്കും എന്ന സൂചന രാഹുല്‍ ഗാന്ധി നല്‍കിയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്.(AICC Meeting to discuss loksabha election)
യോഗത്തില്‍ കേരളത്തിലെ നേതാക്കളോട് പരസ്യ പ്രതികരണം പാടില്ലെന്ന കര്‍ശന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അടക്കമുള്ള നേതാക്കളും കോണ്‍ഗ്രസ് എംപിമാരും യോഗത്തില്‍ പങ്കെടുത്തു. കേരളത്തില്‍ 20 സീറ്റുകളിലും യു.ഡി.എഫ് വിജയം നേടുമെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നയിക്കുമെന്നും കോണ്‍ഗ്രസ് സംഘടനക്കാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ യോഗത്തിനുശേഷം പ്രതികരിച്ചു. മണിപ്പൂര്‍, ഹരിയാന എന്നിവിടങ്ങളിലെ വര്‍ഗീയതയുടെ രാഷ്ട്രീയത്തെ കരുതിയിരിക്കണമെന്ന് രാഹുല്‍ ഗാന്ധി നേതാക്കളെ അറിയിച്ചു.
Read Also: ഡല്‍ഹി ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ പാസാക്കി ലോക്‌സഭ; കീറിയെറിഞ്ഞ് എഎപി എംപി
അഭിപ്രായവ്യത്യാസങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പരിഹരിക്കുവാനും യോഗത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു. തെരഞ്ഞെടുപ്പിനായി ബൂത്ത് തല മുതല്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ കമ്മിറ്റികള്‍ രൂപീകരിക്കും. ഷംസീര്‍ വിവാദത്തിലെ എന്‍എസ്എസ് നിലപാടും യോഗത്തില്‍ പരാമര്‍ശിക്കപ്പെട്ടെങ്കിലും വിശദമായ ചര്‍ച്ചകള്‍ ഉണ്ടായില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
Story Highlights: AICC Meeting to discuss loksabha election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here