Advertisement

‘ശാസ്ത്രം സത്യമാണ്, അത് മതവിശ്വാസത്തെ തള്ളിപ്പറയല്‍ അല്ല’; എ.എന്‍ ഷംസീർ

August 3, 2023
Google News 2 minutes Read

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കല്‍ വിശ്വാസത്തെ തള്ളിപ്പറയല്‍ അല്ലെന്ന് സ്പീക്കർ എ.എന്‍ ഷംസീർ. പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി നടക്കുന്നത് കാവിവത്ക്കരണമെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വക്രീകരിക്കുന്ന നടപടികളാണുണ്ടാകുന്നത്.(AN Shamseer on his statement on myth)

ഒരു തലമുറയെ വാര്‍ത്തെടുക്കുന്ന പ്രക്രിയയാണ് വിദ്യാഭ്യാസം. വിഷയത്തില്‍ സൂക്ഷ്മതയോടെ ഇടപെടണമെന്നും സ്പീക്കര്‍ പറഞ്ഞു. ഭരണ ഘടന സംരക്ഷിക്കപ്പെടണം.ഭിന്നിപ്പ് ഉണ്ടാക്കാൻ ഒരു ശക്തിയെയും അനുവദിക്കരുത്.അത് ഓരോ വിദ്യാർഥികളും ഉറപ്പ് വരുത്തണം.കേരളം മതനിരപേക്ഷതയുടെ മണ്ണാണെന്നും അദ്ദേഹം പറഞ്ഞു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്കാരം. അത് ഉയർത്തിപിടിക്കണം . ജനാധിപത്യപത്യത്തിൽ ഏറ്റവും പ്രധാനം ചർച്ചയും സംവാദങ്ങളും വിയോജിപ്പുമാണ്.എന്‍സിഇആര്‍ടി പുസ്തകത്തിൽ ചരിത്രത്തെ വളച്ചൊടിക്കുന്നു.ശക്തനായ മതനിരപേക്ഷനാവുക എന്നത് ആധുനികകാലത്ത് ആവശ്യമാണെന്നും സ്പീക്കര്‍ പറഞ്ഞു.

Story Highlights: AN Shamseer on his statement on myth

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here