‘100 വർഷങ്ങൾക്ക് ശേഷം തമിഴ്നാട്ടിലെ ക്ഷേത്രത്തിൽ പ്രവേശിച്ച് ദളിതർ’; സുരക്ഷയൊരുക്കി പൊലീസ്

തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിൽ 100 വർഷത്തിന് ശേഷം ദളിതർ ക്ഷേത്രത്തിൽ പ്രവേശിച്ചു. ശക്തമായ പൊലീസ് സംരക്ഷണത്തിലാണ് ആളുകൾ ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചെല്ലങ്കുപ്പം ഗ്രാമത്തിലെ മാരിയമ്മൻ ക്ഷേത്രത്തിലാണ് നിരവധി ദളിത് കുടുംബങ്ങൾ ആദ്യമായി പ്രവേശിച്ചത്.(Dalits enter Tamil Nadu temple for first time in 100 years)
പൊലീസ് കാവലില്‍ ദളിത് കുടുംബങ്ങള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചു.നവദമ്പതികൾ ക്ഷേത്രത്തിൽ പൊങ്കാല അർപ്പിച്ച് പ്രാർഥിച്ചാൽ അവർ ആഗ്രഹിക്കുന്നതെല്ലാം നൽകുമെന്നാണ് ഇവിടുത്തെ വിശ്വാസം. എന്നാൽ ഇത്രയും കാലം അതിന് ഞങ്ങളെ അനുവദിച്ചിരുന്നില്ലെന്ന് 50 വയസുള്ള ദളിത് സ്ത്രീ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശത്തെക്കുറിച്ച് സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ ചർച്ചകൾ നടന്നിരുന്നു. ഇതിനെത്തുടർന്ന് ദളിതർ തങ്ങളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ റവന്യൂ, പൊലീസ് ഉദ്യോഗസ്ഥർക്ക് നിവേദനം നൽകി. തുടർന്ന് ബുധനാഴ്ച ക്ഷേത്രത്തിൽ പ്രവേശിക്കുമെന്ന് അവർ പ്രഖ്യാപിക്കുകയും ചെയ്തു.
അതേസമയം, മറ്റ് സമുദായങ്ങളിൽ നിന്ന് ഇതുവരെ പ്രതിഷേധമൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഗ്രാമത്തിൽ വൻ പൊലീസ് സംഘത്തെയാണ് വിന്യസിച്ചിട്ടുള്ളത്. തുടർന്ന് വെല്ലൂർ റേഞ്ച് ഡിഐജി എം.എസ് മുത്തുസാമിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം ഗ്രാമത്തിൽ നിലയുറപ്പിച്ചു.
Story Highlights: Dalits enter Tamil Nadu temple for first time in 100 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here