പവലും പൂരാനും തിളങ്ങി; ഇന്ത്യയ്ക്ക് 150 റണ്‍സ് വിജയ ലക്ഷ്യം

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യയ്ക്ക് 150 റണ്‍സ് വിജയ ലക്ഷ്യം. നിശ്ചിത 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് നേടിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത വിന്‍ഡീസിന് ഉഗ്രന്‍ തുടക്കം തന്നെയാണ് ലഭിച്ചത്.
ഒരു സിക്‌സും നാല് ഫോറുമടക്കം 28 റണ്‍സെടുത്ത ബ്രെണ്ടെന്‍ കിങ് വിന്‍ഡീസിന് വെടിക്കെട്ട് തുടക്കം നല്‍കി. പക്ഷേ ഓപ്പണിങ് കൂട്ടുകെട്ടിന് 29 റണ്‍സ് മാത്രമാണ് നേടാനായത്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് സ്വന്തമാക്കിയ ഇന്ത്യന്‍ ബൗളര്‍മാര്‍ വിന്‍ഡീസ് സ്‌കോര്‍ 149 ല്‍ ഒതുക്കി. കൈല്‍ മയേഴ്‌സ് (1), ജോണ്‍സണ്‍ ചാള്‍സ് (3) , ഹെട്മായര്‍ (10 ) എന്നിവര്‍ വലിയ സ്‌കോര്‍ സ്വന്തമാക്കി പുറത്തായി. നാലാമതായി ബാറ്റിങിനിറങ്ങി 34 പന്തില്‍ 41 റണ്‍സ് സ്വന്തമാക്കിയ നിക്കോളാസ് പൂരാനും 32 പന്തില്‍ 48 റണ്‍സ് നേടിയ പവലുമാണ് വിന്‍ഡീസിനെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി ആര്‍ഷദീപ് സിങ്ങും ചഹലും രണ്ട് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് മികച്ച് തുടക്കമല്ല ലഭിച്ചത്. 3 റണ്‍സ് മാത്രമെടുത്ത ഗില്ലിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ത്യയ്ക്ക് വേണ്ടി തിലക് വര്‍മയും മുകേഷ് കുമാറും ഇന്ന് ടി20 യില്‍ അരങ്ങേറി. രോഹിത്തും കോലിയും ഈ മത്സരത്തിലും ടീമിനായി കളത്തിലിറങ്ങിയില്ല.
Story Highlights: India have a target of 150 runs to win against west indies