Advertisement

ഒലയിലെ ജീവനക്കാരനായി നായ; ഐഡി കാർഡും വിവരങ്ങളും പങ്കുവെച്ച് കമ്പനി

August 3, 2023
3 minutes Read

ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണ കമ്പനിയായ ഓല ഒരു പുതിയ ജീവനക്കാരനെ നിയമിച്ചു. ബിജ്‌ലി എന്ന് പേരുള്ള നായയെയാണ് പുതിയ ജീവനക്കാരനായി ബെംഗളൂരുവിൽ നിയമനം നൽകിയിരിക്കുന്നത്. കമ്പനിയുടെ സഹസ്ഥാപകനായ ഭവിഷ് അഗർവാൾ ആണ് പുതിയ അംഗത്തെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയത്. ഒപ്പം ബിജ്‌ലിയുടെ ഐഡി കാർഡും പങ്കുവെച്ചിട്ടുണ്ട്.

ആകർഷകമായ നീളൻ ചെവികളോട് കൂടി വെള്ളയും തവിട്ടുനിറവും കലർന്നതാണ് ബിജ്‌ലിയുടെ രൂപം. ചിത്രവും പേരും ഉൾപ്പെടുത്തിയ ഐഡികാർഡാണ് ബിജ്‌ലിയ്ക്ക് നൽകിയിരിക്കുന്നത്. 440 V എന്നതാണ് ഐഡി കാർഡ് നമ്പര്‍. രക്തഗ്രൂപ്പ് “PAW +ve” ആണ്. അടിയന്തരമായി ബന്ധപ്പെടാൻ ഓഫിസ് വിവരങ്ങൾ നൽകിയിട്ടുണ്ട്. കോറമംഗല ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് നായ ജോലി ചെയ്യുന്നുന്നതെന്ന് ഐഡി കാർഡിൽ വ്യക്തമാണ്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

നായകളെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഭവിഷ് അഗർവാൾ. ഓഫിസിലെ സോഫയിൽ നായകൾക്കൊപ്പം ഉറങ്ങുന്ന ചിത്രം ഭവീഷിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു.

Story Highlights: ola electric new employee dog bijlee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top