Advertisement

തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു

August 3, 2023
2 minutes Read
son-killed-father-and-mother-in-pathanamthitta

പത്തനംതിട്ട തിരുവല്ലയിൽ മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നു. പുളിക്കീഴ് നാക്കട സ്വദേശികളായ കൃഷ്ണൻകുട്ടി (72), ശാരദ(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അനിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. (Son killed Father and Mother in Pathanamthitta)

തിരുവല്ല ഡിവൈഎസ്പി അടക്കം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൊലപാതകത്തിന് കാരണം കുടുംബവഴക്കാണെന്ന് പ്രാഥമിക നി​ഗമനം. ഇവരുടെ ഇളയമകനാണ് അനിൽകുമാർ. ഇവർ തമ്മിൽ വഴക്ക് പതിവാണെന്ന് നാട്ടുകാരും മൊഴി നൽകിയിട്ടുണ്ട്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

രാവിലെ 8 മണിയോടെയാണ് സംഭവം. വലിയ ബഹളവും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. മകൻ അനിൽകുമാറിനെ വീട്ടിൽ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights: Son killed Father and Mother in Pathanamthitta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top