മലയാളി കരുത്തില്‍ ദിയോദര്‍ ട്രോഫി കിരീടം നേടി സൗത്ത് സോണ്‍

മലയാളി ബാറ്റര്‍ രോഹന്‍ എസ് കുന്നുമ്മലിന്റെ ബാറ്റിംഗ് വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ ദിയോദര്‍ ട്രോഫി കിരീടത്തില്‍ മുത്തമിട്ട് സൗത്ത് സോണ്‍. മായങ്ക് അഗര്‍വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയ കോഴിക്കോട് സ്വദേശി രോഹന്‍ 75 പന്തില്‍ 107 റണ്‍സ് നേടി 11 ഫോറും 4 സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്‍ എസ് കുന്നുമ്മലിന്റെ ബാറ്റിംഗ് വെടിക്കെട്ട്.
രോഹന്‍ അഗര്‍വാള്‍ ഓപ്പണിങ് സഖ്യം 181 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ട്ടിച്ചത്. ആദ്യം രോഹന്‍ പുറത്തായതിന് ശേഷം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ട്ടമായെങ്കിലും കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സൗത്ത് സോണിനായി . 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 328 റണ്‍സാണ് സൗത്ത് സോണ്‍ അടിച്ച് കൂട്ടിയത്. മായങ്ക് അഗര്‍വാള്‍ (63), നാരായണ്‍ ജഗദീഷന്‍ (54) എന്നിവരും അര്‍ദ്ധ സെഞ്ചുറി നേടി മികച്ച് പ്രകടനം നടത്തി. റിയാന്‍ പരാഗ്, ഷഹ്ബാസ് അഹമ്മദ് ഉത്കര്‍ഷ് സിംഗ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തകര്‍ച്ച് നേരിട്ട് ഒരു ഘട്ടത്തില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സിലേക്കും പിന്നീട് 4 വിക്കറ്റ് നഷ്ടത്തില്‍ 72ലേക്കും വീണതാണ് ഈസ്റ്റ് സോണ്‍ പക്ഷേ പന്തില്‍ 95 റണ്‍സ് നേടിയ റയാന്‍ പരാഗിന്റെ ബാറ്റിംഗ് മത്സരത്തേക്ക് തിരിച്ച് കൊണ്ടുവന്നതുമാണ്. എന്നാല്‍ വിജയം മാത്രം അകന്ന് ന നിന്നു. പക്ഷേ വാഷിങ്ഡണ്‍ സുന്ദറുടെ മികച്ച ബൗളിങ് വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് ഈസ്റ്റ് സോണിനെ തടഞ്ഞു.ഒടുവില്‍ 47 ആം ഓവറിന്റെ ആദ്യ പന്തില്‍ 283 റണ്‍സിന് പുറത്തതാകുകയായിരുന്നു ഈസ്റ്റ് സോണ്‍. 45 റണ്‍സിന് സൗത്ത് സോണ്‍ ദിയോദര്‍ ട്രോഫി കിരീടം നേടി. വാഷിങ്ഡണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റു സ്വന്തമാക്കി. രോഹന്‍ എസ് കുന്നുമ്മല്‍ തന്നെയാണ് കളിയിലെ താരം.
Story Highlights: South Zone won Deodar Trophy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here