Advertisement

മലയാളിയുടെ ഉടമസ്ഥതയിലുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ ഇ.ഡി റെയ്ഡ്; 12 കോടി രൂപ കണ്ടുകെട്ടി

August 4, 2023
Google News 3 minutes Read
E D raid in nursing recruitment agency of Malayali

മലയാളിയുടെ ഉടമസ്ഥതയിലുള്ള നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ്. മുംബൈയിലും കേരളത്തിലുമായുള്ള സ്ഥാപനങ്ങളിലെ റെയ്ഡില്‍ 76 ലക്ഷം രൂപയുടെ നിക്ഷേപം ഉള്‍പ്പെടെ 12 കോടി രൂപ കണ്ടുകെട്ടി. അമിത തുക വാങ്ങി കുവൈറ്റിലേക്ക് 900 നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത സംഭവത്തിലാണ് നടപടി. (E D raid in nursing recruitment agency of Malayali)

ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജോലിക്കാരെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യുന്ന മാത്യൂസ് ഇന്റര്‍നാഷണല്‍ എന്ന സ്ഥാപനത്തിലാണ് റെയ്ഡ് ഉണ്ടായിരിക്കുന്നത്. 2015ലാണ് തട്ടിപ്പ് റിപ്പോര്‍ട്ട് ചെയ്യപ്പടുന്നത്. സിബിഐ, ഇന്‍കം ടാക്‌സ് അടക്കമുള്ള അന്വേഷണ ഏജന്‍സികളും സ്ഥാപനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയിരുന്നു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

പി ജെ മാത്യു എന്ന മലയാളിയാണ് ഈ റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിന്റെ ഉടമസ്ഥന്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ഇ ഡി കേസെടുത്തിരിക്കുന്നത്. മുന്‍പും ഇയാളുടെ സ്ഥാപനങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിട്ടുണ്ട്.

Story Highlights: E D raid in nursing recruitment agency of Malayali

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here