ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു, പുതിയ മേധാവിയെ തെരഞ്ഞെടുത്തു

ഭീകര സംഘടനയായ ഐ എസിന്‍റെ തലവന്‍ അബു ഹുസൈന്‍ അല്‍ ഹുസൈനി അല്‍ ഖുറേഷി കൊല്ലപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് ഇന്നലെ തങ്ങളുടെ നേതാവ് അബു ഹുസൈൻ അൽ-ഹുസൈനി അൽ-ഖുറൈഷിയുടെ മരണം സ്ഥിരീകരിച്ചു. പകരം അബു ഹഫ്സ് അല്‍ ഹഷിമി അല്‍ ഖുറേഷിയെ പുതിയ മേധാവിയായി തെരഞ്ഞെടുത്തതായി ഐ എസ് വക്താവ് ടെലഗ്രാം ചാനലിലൂടെ അറിയിച്ചു.അന്തർ ദേശീയ മാധ്യമങ്ങളായ റോയിറ്റേഴ്‌സ്, അൽ ജസീറ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്‌തത്.(ISIS confirms death of leader abu hussein al qurashi)
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
വടക്കുപടിഞ്ഞാറന്‍ സിറിയയില്‍ ഹയാത് താഹ്റിര്‍ അല്‍ ഷാം എന്ന വിമത വിഭാഗവുമായി നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് ഐ എസ് അറിയിച്ചു. റെക്കോർഡ് ചെയ്ത സന്ദേശമായിരുന്നു ഇത്. എപ്പോഴാണ് മരണം സംഭവിച്ചതെന്ന് ഇവർ വ്യക്തമാക്കിയിട്ടില്ല. തുർക്കി പ്രസിഡന്റ് എർദോഗൻ ഏപ്രിലിൽ ഇയാളെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായി മാറുന്ന അഞ്ചാമത്തെയാളാണ് അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷി. ഇതിന് മുൻപുള്ള നാല് പേരും കൊല്ലപ്പെടുകയായിരുന്നു. അബു ഹാസൻ അൽ ഹാഷിമി അൽ ഖുറേഷി നവംബറിലും അബു ഇബ്രാഹിം അൽ ഖുറേഷി 2022 ഏപ്രിലിലും അബു ബക്കർ അൽ ബാഗ്ദാദി 2019 ഒക്ടോബറിലുമാണ് കൊല്ലപ്പെട്ടത്.
Story Highlights: ISIS confirms death of leader abu hussein al qurashi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here