Advertisement

മിത്ത് എന്നത് വിശ്വാസികൾക്ക് ദൈവസങ്കൽപ്പമാണ്; മിത്ത് എന്ന പ്രയോഗത്തിൽ ദൈവനിന്ദയില്ല; കെ.കെ ഷൈലജ

August 4, 2023
3 minutes Read

ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് ദൈവത്തെ സങ്കല്പിക്കുന്നതെന്ന് സിപിഐഎം നേതാവ് കെ.കെ ഷൈലജ. ​വിശ്വാസത്തെ വർഗീയവത്കരിക്കുന്നത് തിരിച്ചറിയുക സംഘപരിവാറിൻ്റെ വിഷലിപ്ത അജണ്ട കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളയുമെന്നും കെ.കെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.(K K Shylaja on A N Shamseer Myth Controversy)

ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് ദൈവത്തെ സങ്കല്പിക്കുന്നത്. മിത്ത് എന്നത് അത്തരം സങ്കൽപ്പങ്ങളാണ് വിശ്വാസികൾക്ക് അത് ദൈവസങ്കല്പമാണ് ചിലർ വിഗ്രഹാരാധന നടത്തുന്നു. ചിലർ വിഗ്രഹാരാധനയിൽ വിശ്വസിക്കുന്നില്ല.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

മിത്ത് എന്ന പ്രയോഗത്തിൽ ദൈവനിന്ദയില്ല. ഇന്ത്യ വിശ്വാസികൾക്കും ദൈവവിശ്വാസമില്ലാത്തവർക്കും ഒരേ അവകാശം ഭരണഘടനയിൽ വാഗ്ദാനം ചെയ്ത രാജ്യമാണ് ദൈവവിശ്വാസത്തിന്റെ അട്ടിപ്പേർഅവകാശം ഉണ്ടെന്ന് അവകാശപ്പെടുന്ന സംഘപരിവാർ സമൂഹത്തിൽ വിതയ്ക്കുന്നത് വിദ്വേഷത്തിന്റെയും മനുഷ്യദ്രോഹത്തിന്റെയും വിത്തുകളാണെന്നും കെ.കെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചു.

കെ.കെ ഷൈലജ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ

വിശ്വാസത്തെ വർഗ്ഗീയവൽക്കരിക്കുന്നത് തിരിച്ചറിയുക സംഘപരിവാറിൻ്റെ വിഷലിപ്ത അജണ്ട കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളയും ഓരോ വിശ്വാസിയും അവനവന് ഇഷ്ടമുള്ള രീതിയിലാണ് ദൈവത്തെ സങ്കല്പിക്കുന്നത്. മിത്ത് എന്നത് അത്തരം സങ്കൽപ്പങ്ങളാണ് വിശ്വാസികൾക്ക് അത് ദൈവസങ്കല്പമാണ് ചിലർ വിഗ്രഹാരാധന നടത്തുന്നു. ചിലർ വിഗ്രഹാരാധനയിൽ വിശ്വസിക്കുന്നില്ല. മിത്ത് എന്ന പ്രയോഗത്തിൽ ദൈവനിന്ദയില്ല ഇന്ത്യ വിശ്വാസികൾക്കും ദൈവവിശ്വാസമില്ലാത്തവർക്കും ഒരേ അവകാശം ഭരണഘടനയിൽ വാഗ്ദാനം ചെയ്ത രാജ്യമാണ് ദൈവവിശ്വാസത്തിന്റെ അട്ടിപ്പേർഅവകാശം ഉണ്ടെന്ന് അവകാശപ്പെടുന്ന സംഘപരിവാർ സമൂഹത്തിൽ വിതയ്ക്കുന്നത് വിദ്വേഷത്തിന്റെയും മനുഷ്യദ്രോഹത്തിന്റെയും വിത്തുകളാണ്. ഇന്ന് മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന മനുഷ്യക്കുരുതി കേരളത്തിലും കൊണ്ടുവരാനുള്ള ദുരാഗ്രഹമാണ് മിത്ത് എന്ന സ്പീക്കർ എ.എൻ ഷംസീറിന്റെ നിർദ്ദോഷമായ പരാമർശത്തെ ദുർവ്യാഖ്യാനം ചെയ്ത് സംഘപരിവാരക്കാർ നടത്തുന്ന ആക്രോശം ശ്രീനാരായണ ഗുരുവിന്റെയും രബീന്ദ്രനാഥടാഗോറിന്റെയും ഭക്തി അനുകരിക്കാനാണ് യഥാർത്ഥ വിശ്വാസികൾ ശ്രമിക്കേണ്ടത്.

Story Highlights: K K Shylaja on A N Shamseer Myth Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top