Advertisement

അള്ളാഹുവും മിത്താണെന്ന നിലപാടില്ല; സിപിഐഎം യാഥാർഥ വിശ്വാസികൾക്കൊപ്പം; എം വി ഗോവിന്ദൻ

August 4, 2023
2 minutes Read
m v govndan on myth controversy

സിപിഐഎം വർഗീയ പ്രചരണം നടത്തുന്നെന്ന ആരോപണം അസംബന്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഐഎം യാഥാർഥ വിശ്വാസികൾക്കൊപ്പമാണ്. ഗണപതി മിത്ത് ആണെന്ന നിലപാട് സിപിഐഎമ്മിന് ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സതീശനും സുരേന്ദ്രനും ഒരേ നിലപാടാണ്. ജീർണ്ണമായ വർഗീയതയുടെ അങ്ങേയറ്റം. (MV Govindan on Myth Controversy)

അള്ളാഹുവും മിത്താണെന്ന നിലപാടില്ല. മാധ്യമങ്ങൾ കള്ള പ്രചാര വേല നടത്തുന്നുവെന്നും എം വി ഗോവിന്ദൻ വിമർശിച്ചു. വർഗീയവാദികളുടെ ഭ്രാന്തിന് മറുപടിയില്ല. വി ഡി സതീശന്റേത് തടിതപ്പുന്ന നിലപാടാണ്. വിഷയത്തിൽ സതീശന്റെയും സുരേന്ദ്രന്റെയും ഒരേ നിലപാട്. സംഘപരിവാർ നിലപാട് വ്യക്തമാണ്. വി ഡി സതീശന്റെ വാക്കുകളിൽ മുഴുവൻ ബിജെപി നിലപാടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

എന്നാൽ സ്പീക്കർ എഎൻ ഷംസീറിന്‍റെ മിത്ത് വിവാദത്തിൽ തന്‍റെ വാക്കുകള്‍ ബന്ധപ്പെടുത്തരുതെന്ന് ശശി തരൂർ വ്യക്തമാക്കി . പ്രധാനമന്ത്രി ഗണപതിയെ പ്ലാസ്റ്റിക് സർജറിയുമായി ബന്ധപ്പെടുത്തിയതിനെയാണ് എതിർത്തത്, പ്ലാസ്റ്റിക് സർജറി കണ്ടെത്തിയത് ഇന്ത്യക്കാരനായ സുശ്രുതനാണ്. മത വിശ്വാസങ്ങളെ ഇതിൽ കൊണ്ടുവന്നത് ശരിയായില്ല. താൻ ഗണപതി വിശ്വാസിയാണെന്നും എല്ലാ ദിവസവും ഗണപതിയെ പ്രാർഥിക്കുമെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.

ഗണേശ ഭക്തനായിട്ടാണ് പ്രധാനമന്ത്രിക്കെതിരെ താൻ രംഗത്ത് വന്നത്. എൻറെ വിശ്വാസത്തെക്കുറിച്ച് മറ്റൊരാളുടെ പരാമർശത്തിന്റെ ആവശ്യമില്ല. എല്ലാവരുടെയും മതവിശ്വാസത്തെ ബഹുമാനിക്കണം.മനുഷ്യ ജീവിതത്തിൽ മതത്തിനും ശാസ്ത്രത്തിനും പരസ്പരം സ്ഥാനമുണ്ട്. സ്പീക്കറുടെ പ്രസംഗം താൻ കേട്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Story Highlights: MV Govindan on Myth Controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top