Advertisement

അദാലത്തിനിടെ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസ്: ബിജെപി എം പി അയോഗ്യനായേക്കും; രണ്ട് വര്‍ഷത്തെ തടവ് വിധിച്ച് കോടതി

August 5, 2023
3 minutes Read
BJP MP Ram Shankar Katheria likely to be disqualified from parliament

അദാലത്തിനിടെ ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ച ബിജെപി എം പി അയോഗ്യനായേക്കും. ഉത്തര്‍പ്രദേശിലെ ഇറ്റാവ എം.പി രാം ശങ്കര്‍ കതേരിയയെയാണ് കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചത്. മുന്‍ കേന്ദ്രസഹമന്ത്രിയാണ് രാം ശങ്കര്‍ കതേരിയ. വൈദ്യുതി മോഷണം സംബന്ധിച്ച അദാലത്തിനിടെ ഉദ്യോഗസ്ഥനെ ആക്രമിച്ചതിനാണ് ഇദ്ദേഹത്തെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്. എന്നാല്‍ കീഴ്‌ക്കോടതി ശിക്ഷാവിധിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാം ശങ്കര്‍ കതേരിയ പറഞ്ഞു. (BJP MP Ram Shankar Katheria likely to be disqualified from parliament)

2011ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്ന് ആഗ്ര കോടതി രാം ശങ്കറിനെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ച പശ്ചാത്തലത്തില്‍ സ്വാഭാവികമായും അദ്ദേഹം എം പി സ്ഥാനത്തിന് അയോഗ്യനാകുമെന്നാണ് വിലയിരുത്തല്‍. കോടതി വിധിയെ ബഹുമാനിക്കുന്നുവെന്നും വിധിയ്‌ക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുനെന്നും രാം ശങ്കര്‍ കതേരിയ എഎന്‍ഐയോട് പ്രതികരിച്ചു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ദേശീയ പട്ടികജാതി കമ്മിഷന്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയാണ് രാം ശങ്കര്‍ കതേരിയ. ആഭ്യന്തര വകുപ്പിവെ ഡിഫന്‍സ് ആന്‍ഡ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയിലെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം. 2019ല്‍ ആഗ്രയിലെ ടോള്‍ പ്ലാസ ജീവനക്കാരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിലും കതേരിയയ്‌ക്കെതിരെ കേസുണ്ടായിരുന്നു.

Story Highlights: BJP MP Ram Shankar Katheria likely to be disqualified from parliament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top