നിങ്ങളാണോ ആ വിജയി?; കാരുണ്യ KR 613 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കേരള ലോട്ടറി വകുപ്പിന്റെ കാരുണ്യ KR 613 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുക. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റിന് ലഭിക്കുക. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതവും ലഭിക്കും.
എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. സമാശ്വാസ സമ്മാനമടക്കം എട്ട് സമ്മാനങ്ങളാണ് ലോട്ടറിയ്ക്ക് ഉള്ളത്.
ലോട്ടറി വകുപ്പ് വെബ്സൈറ്റുകളായ http://www.keralalotteries.com/ , https://www.keralalotteryresult.net/ എന്നിവയിലും ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളിലൂടെയും ഫലം അറിയാന്‍ കഴിയും.
Read Also:ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; ഇന്നത്തെ വിപണി നിരക്കുകളറിയാം
കാരുണ്യ ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനം 5,000 രൂപയില്‍ താഴെയാണെങ്കില്‍ ഏത് ലോട്ടറിക്കടയില്‍ നിന്നും നിങ്ങള്‍ക്ക് തുക സ്വന്തമാക്കാന്‍ കഴിയും. തുക 5000ത്തിലും കൂടുതലാണെങ്കില്‍ ലോട്ടറി ടിക്കറ്റും തിരിച്ചറിയല്‍ രേഖയും സഹിതം ലോട്ടറി ഓഫീസിലോ, ബാങ്കിലോ ബന്ധപ്പെടണം.
Story Highlights: Karunya KR 613 Lottery result today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here