Advertisement

തൊഴിലാളികള്‍ക്ക് ആശ്വാസമായ പ്രവര്‍ത്തനങ്ങള്‍ ഒരുക്കി കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍

August 5, 2023
Google News 2 minutes Read
Karunya welfare forum Bahrain chapter

മാതൃകാപരമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധനേടി കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍. വേനല്‍ക്കാലത്തെ കൊടും ചൂടില്‍ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ പുറം തൊഴിലില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമാകുകയാണ് ‘ഹങ്കര്‍ ഫ്രീ എക്‌സ്പാട്രിയേറ്റ്‌സ്’എന്ന ആശയത്തില്‍ ഊന്നിയുള്ള ഇവരുടെ പ്രവര്‍ത്തങ്ങള്‍. ഒരുകൂട്ടം ഉദാര മനസ്‌കരായ ആളുകള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് കൊണ്ടാണ് ഇത്തരം സത്പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. (Karunya welfare forum Bahrain chapter)

ഇക്കഴിഞ്ഞ ദിവസം ട്യൂബഌയിലെ വര്‍ക്ക് സൈറ്റില്‍ ഒരുക്കിയ പരിപാടില്‍ നിരവധി തൊഴിലാളികള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങളും, പഴവര്‍ഗ്ഗങ്ങളും ,ശീതള പാനീയങ്ങളും ഉള്‍പ്പെടെയുള്ളവ കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍ കുടുംബാഗംങ്ങള്‍ വിതരണം ചെയ്തു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

കാരുണ്യ വെല്‍ഫെയര്‍ ഫോറം ബഹ്‌റൈന്‍ ചാപ്റ്റര്‍ രക്ഷാധികാരി ഫ്രാന്‍സിസ് കൈതാരത്ത് തുടക്കമിട്ട പരിപാടിക്ക് പ്രസിഡന്റ് മോനി ഒടിക്കണ്ടത്തില്‍, സെക്രട്ടറി സജി ജേക്കബ്, ജോ.സെക്രട്ടറി ഷഹീ0 അലി, ജോ.ട്രഷറര്‍ നോബിന്‍ നസാര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.

Story Highlights: Karunya welfare forum Bahrain chapter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here