Advertisement

രഞ്ജിത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഒരു ജൂറി അംഗവും പറഞ്ഞിട്ടില്ല: സജി ചെറിയാന്‍

August 5, 2023
Google News 3 minutes Read
No jury member said Ranjith tried to influence says Saji Cherian

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ജൂറി അംഗങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി സജി ചെറിയാന്‍. രഞ്ജിത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഒരു ജൂറി അംഗവും പറഞ്ഞിട്ടില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ട്വന്റിഫോര്‍ സംവാദ പരിപാടിയായ ബിഗ് ഫൈറ്റിലാണ് മന്ത്രിയുടെ പ്രതികരണം. (No jury member said Ranjith tried to influence says Saji Cherian)

ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തില്‍ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും വിനിയന്‍ നേരത്തെ പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തിയ ശേഷം പരാതി പരിശോധിക്കുമെന്നാണ് സജി ചെറിയാന്റെ നിലപാട്. രഞ്ജിത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് ഒരു ജൂറി അംഗവും പറഞ്ഞിട്ടില്ലെന്നും 24 സംവാദ പരിപാടിയായ ബിഗ് ഫൈറ്റില്‍ മന്ത്രി വ്യക്തമാക്കി.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

വിനയന്റെ പരാതിയില്‍ വസ്തുതയുണ്ടോ എന്ന് പരിശോധിക്കാന്‍ നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. രഞ്ജിത്തും വിനയനും പാര്‍ട്ടിക്കും മുന്നണിക്കും വേണ്ടപ്പെട്ടവരാണ്. ഇക്കാര്യത്തില്‍ സിപിഐഎമ്മും സിപിഐയും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി പറഞ്ഞു.

Story Highlights: No jury member said Ranjith tried to influence says Saji Cherian

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here