Advertisement

‘മിത്ത്’ വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്; നാളെ അടിയന്തര പ്രതിനിധി സഭ

August 5, 2023
Google News 2 minutes Read

‘മിത്ത്’ വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിന് എൻ എസ് എസ്. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. തുടർ സമര രീതികൾ നാളത്തെ നേതൃയോഗങ്ങളിൽ തീരുമാനിക്കും. (NSS on further action on myth controversy)

ക‍ഴിഞ്ഞ ദിവസം സംഘപരിവാര്‍ നേതാക്കള്‍ എന്‍ എസ് എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കണ്ടിരുന്നു.എം വി ഗോവിന്ദൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എൻഎസ്എസ്.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

എന്‍ എസ് എസിന്‍റെ നേതൃത്വത്തില്‍ ബുധനാ‍ഴ്ച നടന്ന നാമജപ ഘോഷയാത്ര നഗരത്തില്‍ യാത്രാക്ലേശം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസ് എടുത്തിരുന്നു. പൊലീസിന്‍റെ അനുമതി ഇല്ലാതെയാണ് ഘോഷയാത്ര നടത്തിയത്.നിലവിൽ ഷംസീർ തിരുത്തിയാൽ മാത്രം പോരാ, സർക്കാർ ഉത്തരം പറയണമെന്നുമാണ് എൻഎസ്എസിന്റെ ആവശ്യം. മിത്ത് വിവാദത്തിലെ സർക്കാർ നിലപാട് അറിയണമെന്നാണ് എൻഎസ്എസ് ആവശ്യപ്പെടുന്നത്.

Story Highlights: NSS on further action on myth controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here