ജി സുകുമാരന്‍ നായരുടെ നെറ്റിയിലെ കുങ്കുമപ്പൊട്ട് വിശ്വാസം, എന്നാല്‍ മൂക്കിലെ കണ്ണട ശാസ്ത്രം: പി ജയരാജന്‍

സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പരാമര്‍ശവും തുടര്‍ന്നുണ്ടായ മിത്ത് വിവാദവും പരാമര്‍ശിച്ച് വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍. ഷംസീര്‍ ഒരു ദൈവത്തേയും ആക്ഷേപിച്ചിട്ടില്ലെന്നും ഷംസീര്‍ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും പി ജയരാജന്‍ പറഞ്ഞു. ഐതീഹ്യത്തെയും പുരാണങ്ങളെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എതിര്‍ത്തിട്ടില്ല. വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തെ ഇകഴ്ത്താനാണ് ശ്രമം നടക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞു. (P jayaran against G sukumaran nair in myth row)
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കുങ്കുമപ്പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണെങ്കിലും അതിന് താഴെ അദ്ദേഹം മൂക്കില്‍ വച്ചിട്ടുള്ള കണ്ണട ശാസ്ത്രത്തിന്റെ ഭാഗമാണെന്ന് പി ജയരാജന്‍ പറയുന്നു. മിത്ത് വിവാദത്തില്‍ സിപിഐഎം ഒന്നും തിരുത്തിയിട്ടില്ല. സിപിഐഎം സംസ്ഥാന സെക്രട്ടറി തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്. അതിനപ്പുറം തനിക്ക് ഒന്നും പറയാനില്ലെന്നും പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
അതേസമയം മിത്ത് വിവാദത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ തന്നെയാണ് എന്‍എസ്എസ് തീരുമാനിച്ചിരിക്കുന്നത്. നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും ചേരും. തുടര്‍ സമര രീതികള്‍ നാളത്തെ നേതൃയോഗങ്ങളില്‍ തീരുമാനിക്കും.
Story Highlights: P jayaran against G sukumaran nair in myth row
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here