ലക്ഷ്യം വലുത്; യാത്രയും; രാജേഷിന്റെ ലണ്ടനില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള കാര്‍ യാത്ര
August 5, 2023
1 minute Read

കാന്‍സര്‍ രോഗം ബാധിച്ച കുട്ടികളെ സഹായിക്കുന്നതിനായി ലണ്ടനില്‍ നിന്നും പത്തനം തിട്ടയിലേക്ക് ഒരു കാര്‍ യാത്ര നടത്തുകയാണ് യുകെ മലയാളിയും സിനിമാ നിര്‍മാതാവുമായ രാജേഷ് കൃഷ്ണ. റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റി എന്ന സംഘടനയുടെ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടിയുള്ള ധന സമാഹരണത്തിന്റെ ഭാഗമായാണ് രാജേഷിന്റെ ഈ യാത്ര.
ജൂലൈ 26 നു ലണ്ടനില്‍ നിന്നും ആരംഭിച്ച യാത്ര ഇപ്പോള്‍ തുര്‍ക്കിയില്‍ എത്തിയിരിക്കുകയാണ്.
വോള്‍വോ എക്സി 60 ആണ് യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനം. 55 ദിവസം കൊണ്ട് വിവിധ രാജ്യങ്ങളിലെ 75 നഗരങ്ങള്‍ വഴി പോകുന്ന യാത്രയില്‍ ഗൂഗിള്‍ മാപ് ആണ് ഉപയോഗിക്കുന്നതെങ്കിലും ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടാല്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടും ഭാഷയുടെ പ്രശനങ്ങളുമാണ് വെല്ലുവിളി..
Story Highlights:
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement