Advertisement

‘സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ പ്രതിസന്ധിയില്‍’; പകർപ്പവകാശത്തേച്ചോല്ലി രണ്‍ദീപ് ഹൂഡയും നിര്‍മ്മാതാക്കളും തമ്മില്‍ തെറ്റി

August 5, 2023
Google News 2 minutes Read
Randeep Hooda and the producers fell out over copyright

വി ഡി സവര്‍ക്കറുടെ ജീവിതം പറയുന്ന ബോളിവുഡ് ചിത്രം സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍ പ്രതിസന്ധിയില്‍. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളും നടനും സംവിധായകനുമായ രണ്‍ദീപ് ഹൂഡയും തമ്മിലുള്ള തര്‍ക്കമാണ് വിവാദം സൃഷ്ടിക്കുന്നത്. നിർമ്മാതാവ്, സംവിധായകൻ, നടൻ എന്നീ നിലകളിൽ തന്റെ പങ്ക് കണക്കിലെടുത്ത്, ചിത്രത്തിന്റെ പകർപ്പവകാശത്തിന്റെ ഏക ഉടമ താനാണെന്ന് രൺദീപ് അടുത്തിടെ മറ്റുള്ള നിര്‍മ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചതോടെയാണ് വിവാദം പൊട്ടിപുറപ്പെട്ടത്.

പക്ഷെ ഇത് സമ്മതിച്ച് നല്‍കാന്‍ മറ്റ് നിര്‍മ്മാതാക്കള്‍ തയ്യാറായില്ല. രൺദീപ് ഹൂഡയുടെ അവകാശവാദം തള്ളി ഔദ്യോഗികമായ നിയമ നടപടി സ്വീകരിക്കും എന്ന് വക്കീല്‍ മുഖേന ഇറക്കിയ പത്ര കുറിപ്പില്‍ പറയുന്നു. ഇതോടെ വിവാദം ചൂട് പിടിക്കുകയാണ്. സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനത്തില്‍‌ ചിത്രത്തിന്‍റെ ടീസര്‍ അവതരിപ്പിച്ചിരുന്നു. 1.13 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് പുറത്തെത്തിയ ടീസര്‍.

അതിന് പിന്നാലെ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിക്കും എന്ന പ്രതീക്ഷ വന്നതിന് പിന്നാലെയാണ് വിവാദം പൊട്ടിപുറപ്പെട്ടത്. ഇത് ചിത്രത്തിന്‍റെ റിലീസിനെ അടക്കം ബാധിച്ചേക്കും എന്നാണ് വിവരം. രൺദീപ് ഹൂഡയുടെ പ്രൊഡക്ഷൻ ഹൗസായ രൺദീപ് ഹൂഡ ഫിലിംസ് എൽഎൽപി ചിത്രത്തിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. ബോളിവുഡ് താരം രണ്‍ദീപ് ഹൂഡ സംവിധായകനായി അരങ്ങേറുന്ന ചിത്രമാണ് സ്വതന്ത്ര്യ വീര്‍ സവര്‍ക്കര്‍. ചിത്രത്തിലെ ടൈറ്റില്‍ റോളും ഹൂഡ ചെയ്യുന്നത്.

Story Highlights: Randeep Hooda and the producers fell out over copyright

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here