Advertisement

‘ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം കോൺ​ഗ്രസ് തടയും’; വർഗീയവാദികളുടെ വോട്ട് യുഡിഎഫിന് വേണ്ടെന്ന് വി ഡി സതീശൻ

August 5, 2023
2 minutes Read
UDF does not want votes of communalists says VD Satheesan

വർഗീയവാദികളുടെ വോട്ട് യുഡിഎഫിന് വേണ്ടെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ശാസ്ത്രവും വിദ്യാഭ്യാസവും രണ്ടും രണ്ടാണ്. വർഗീയവാദികൾ അവസരം മുതലാക്കുന്നു. വിശ്വാസ പ്രമാണങ്ങളും ആചാരങ്ങളും നിലനിർത്താൻ മതവിഭാഗങ്ങൾക്ക് അവകാശമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഏക സിവില്‍ കോഡിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ജനസദസ്സില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

വിശ്വാസങ്ങളെ കാത്തുസൂക്ഷിക്കാനും ആചാരക്രമങ്ങളെ നിലനിര്‍ത്താനും മതങ്ങള്‍ക്ക് അവരുടെ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ ചിലര്‍ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസവും ശാസ്ത്രബോധവും രണ്ടാണ്. ദയവ് ചെയ്ത് ഇത്തരം വിവാദങ്ങള്‍ അവസാനിപ്പിക്കണം.

ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ഉള്ള ശ്രമങ്ങളെ കോണ്‍ഗ്രസ് തടയും. വര്‍ഗീയവാദികളുടെ വോട്ട് ആവശ്യമില്ല. വര്‍ഗീയവാദത്തെ കുഴിച്ചു മൂടുക എന്നതാണ് ലക്ഷ്യമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും അത് ജനങ്ങളെ ബാധിക്കുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: UDF does not want votes of communalists says VD Satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top