പാകിസ്താനിൽ പാസഞ്ചർ ട്രെയിനിന്റെ 10 കോച്ചുകൾ പാളം തെറ്റി 22 മരണം

പാകിസ്താനിൽ വൻ ട്രെയിൻ അപകടം. പാസഞ്ചർ ട്രെയിനിന്റെ 10 ബോഗികൾ പാളം തെറ്റി 22 പേർ മരിച്ചു. റാവൽപിണ്ടിയിലേക്ക് പോകുകയായിരുന്നു ഹസാര എക്സ്പ്രസാണ് അപകടത്തിൽപ്പെട്ടത്. ഷഹ്സാദ്പൂരിനും നവാബ്ഷായ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന സഹാറ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായതെന്ന് ജിയോ ടിവി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 50 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.
കറാച്ചിയിൽ നിന്ന് പാകിസ്താനിലെ പഞ്ചാബിലേക്ക് പോകുകയായിരുന്ന തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ നവാബ്ഷായിലെ പീപ്പിൾസ് മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് സമീപത്തെ ആശുപത്രികളിൽ എമർജൻസി പ്രോട്ടോക്കോൾ നടപ്പാക്കിയതായി ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. പാളം തെറ്റിയതിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
Story Highlights: 22 dead as 10 coaches of passenger train derails in Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here