അന്ത്യാജ്ഞലി അര്‍പ്പിച്ച് നാട്; ആന്‍ മരിയ ജോയിയുടെ മൃതദേഹം സംസ്‌ക്കരിച്ചു

ഇടുക്കി ഇരട്ടയാറില്‍ പള്ളിയിലെ കുര്‍ബാനക്കിടിയെ ഹൃദയാഘാത ഉണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച ആന്‍ മരിയ ജോയിയുടെ മൃതദേഹം സംസ്‌ക്കരിച്ചു. ജനപ്രതിനിധികള്‍ ഉള്‍പ്പടെ വന്‍ ജനാവലിയാണ് അന്ത്യമോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കി എംപി ഡീന്‍ കുരിയാക്കോസ്, എം എം മണി എന്നിവര്‍ അന്തിമോപചാരമാര്‍പ്പിച്ചു.
സെന്റ് തോമസ് പള്ളിയില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്ക് ഇടുക്കി രൂപതഅധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നേതൃത്വം നല്‍കി. വെള്ളിയാഴ്ച രാത്രിയായിരുന്നു ആന്‍ മരിയയുടെ മരണം. കഴിഞ്ഞ ജൂണില്‍ പള്ളിയിലെ കുര്‍ബാനയ്ക്കിടെയാണ് ഇടുക്കി സ്വദേശിയായ ആന്‍ മരിയയ്ക്ക് ഹൃദായഘാതമുണ്ടാകുന്നത്.
കട്ടപ്പന സെയ്ന്റ് ജോണ്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആന്‍ മരിയയെ എറണാകുളം ഇടപ്പള്ളിയിലെ അമൃത ആശുപത്രിയിലെത്തിച്ചിരുന്നു. പിന്നീട് ജൂലൈയിലാണ് കോട്ടയം കാരിത്താസിലേക്ക് മാറ്റിയിരുന്നു. കാരിത്താസില്‍ ചികിത്സയിലിരിക്കെ രോഗം മൂര്‍ച്ഛിക്കുകയും ന്യൂമോണിയ പിടിപ്പെടുകയും ചെയ്തു. ന്യുമോണിയ ബാധിച്ച് കരളിന്റേയും മറ്റും പ്രവര്‍ത്തനം നിലച്ചതാണ് മരണത്തിലേക്ക് നയിച്ചത്.
രണ്ടു മാസത്തിലേറെയായി ചികിത്സയില്‍ കഴിഞ്ഞശേഷം മരണം സംഭവിക്കുകയായിരുന്നു. ഇരട്ടയാര്‍ നത്തുകല്ല് പാറയില്‍ ജോയിയുടേയും ഷൈനിയുടേയും മകളാണ് ആന്‍ മരിയ.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here