നാലാം കിരീടത്തിനെത്തിയ സിറ്റിക്ക് തോല്‍വി; കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടത്തില്‍ മുത്തമിട്ട് ആഴ്സണല്‍

കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടത്തില്‍ മുത്തമിട്ട് ആഴ്‌സണല്‍. മാഞ്ചസ്റ്റര്‍ സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ആഴ്‌സണല്‍ പരാജയപ്പെടുത്തിയത്. തുടര്‍ച്ചയായ നാലാം കിരീടം എന്ന സിറ്റിയുടെ മോഹത്തിനാണ് ആഴ്‌സണല്‍ തടയിട്ടത്. ആഴ്‌സണലിന്റെ 17-ാം കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടമാണിത്.(Arsenal beat Manchester City to secure Community Shield 2023)
നിശ്ചിത സമയത്ത് ഇരു ടീമും ഒരു ഗോള്‍ വീതം നേടി സമനിലയിലായതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങിയത്. ഷൂട്ടൗട്ടില്‍ ആഴ്സനല്‍ 4-1 ന് വിജയം നേടി. നിശ്ചിതസമയത്ത് സിറ്റിയ്ക്ക് വേണ്ടി കോള്‍ പാള്‍മെറും ആഴ്സനലിനുവേണ്ടി ഇന്‍ജുറി ടൈമില്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡും ഗോള്‍ നേടി.
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ആഴ്‌സണലിനായി മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, ലിയാന്‍ഡ്രോ ട്രൊസാര്‍ഡ്, ബുക്കായോ സാക്ക, ഫാബിയോ വിയേര എന്നിവര്‍ വല കുലുക്കിയപ്പോള്‍ സിറ്റിയ്ക്ക് വേണ്ടി ബെര്‍ണാര്‍ഡോ സില്‍വക്ക് മാത്രമാണ് ലക്ഷ്യം കണ്ടെത്താന്‍ കഴിഞ്ഞത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here