‘നീ മോതിയത് എലിയെയോ പൂനെയോ അല്ലൈ, ആനക്കിട്ട് നീ വിളയാടിട്ടേന്‍…’; തിരിച്ചടിച്ച് ബാല

വ്‌ളോഗര്‍ അജു അലക്‌സിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പൊലീസ് നടന്‍ ബാലയുടെ മൊഴി രേഖപ്പെടുത്തി. ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് ബാലയുടെ ഫ്‌ളാറ്റിലെത്തിയാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ തോക്ക് കണ്ടെത്താനായില്ല. അതേസമയം അജു അലക്‌സും സന്തോഷ് വര്‍ക്കിയും ചേര്‍ന്ന് തന്നെ കുടുക്കിയതാണെന്ന് ബാല ആരോപിച്ചു. സന്തോഷ് വര്‍ക്കിയാണ് അജുവിന്റെ ഫ്‌ളാറ്റിലേക്ക് തന്നെ കൊണ്ടുപോയത്. ഇരുവരുടേയും ലക്ഷ്യം പണവും യൂട്യൂബ് കാഴ്ചക്കാരുമാണെന്നും ബാല ട്വന്റിഫോറിനോട് പറഞ്ഞു. (Bala in aju alex threatening case)
പൊലീസുമായി സംസാരിച്ചതില്‍ നിന്നുമാണ് പല കാര്യങ്ങളും തനിക്ക് മനസിലായതെന്ന് ബാല പറയുന്നു. താന്‍ ഒരു ട്രാപ്പില്‍ പെട്ടുപോയതാണ്. വിശ്വസിച്ചുപോയതാണ് പറ്റിയത്. നിങ്ങള്‍ കളിച്ചത് എലിയോടോ പൂച്ചയോടോ അല്ലെന്നും ആനയോടാണ് കളിയ്ക്കുന്നതെന്നും ബാല തിരിച്ചടിച്ചു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
തൃക്കാക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. വീടിന് അകത്ത് അതിക്രമിച്ച് കയറല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ബാലയെക്കുറിച്ചും മറ്റ് നിരവധി പേരെയും ഫേസ്ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തിയതില്‍ പ്രതിഷേധിക്കാനാണ് ഫ്ളാറ്റിലെത്തിയതെന്ന് ബാല വിശദീകരിക്കുന്നു. അജു അലക്സ് വീഡിയോകളില്‍ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരായ തന്റെ പ്രതികരണമാണ് ഇതെന്നാണ് ബാല പറയുന്നത്. അജുവിന്റെ മുറിയില്‍ എത്തിയ തന്റെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ ബാല പങ്കുവച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞ് തന്നെയാണ് വീഡിയോ എടുത്തതെന്ന് ബാല പറയുന്നു.
Story Highlights: Bala in aju alex threatening case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here