Advertisement

തൃശൂരില്‍ കാര്‍ അടിച്ചുതകര്‍ത്തു; ആക്രമണം മത്സരയോട്ടത്തിനിടെയുണ്ടായ തര്‍ക്കത്തില്‍

August 6, 2023
Google News 0 minutes Read
Car vandalized in Thrissur

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ കാര്‍ അടിച്ചു തകര്‍ത്തു. ആക്രമണം മത്സരയോട്ടത്തിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്. യാത്രക്കാര്‍ കാര്‍ കല്ലുകൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. വൈകുന്നേരമായിരുന്നു സംഭവം.

തൃപ്രയാറില്‍ വെച്ചും ഈ രണ്ടു യാത്രക്കാര്‍ തമ്മില്‍ നേരത്തെയും സംഘര്‍ഷം ഉണ്ടായിരുന്നു. തര്‍ക്കത്തെ തുടര്‍ന്ന് ഒരു കാറിന്റെ ചില്ലുകള്‍ കല്ലുകൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നു. സംഘര്‍ഷ ശേഷം രണ്ടു കാറുകളും സ്ഥലം വിട്ടിരുന്നു.

പിന്നീട് കാര്‍ അടിച്ചുതകര്‍ത്ത സംഘം സഞ്ചരിച്ച കാര്‍ മതിലകത്ത് വെച്ച് അപകടത്തില്‍പ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയിലെടുത്തു. മറ്റേ കാര്‍ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here