Advertisement

പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം

August 6, 2023
1 minute Read

തിരുവനന്തപുരം പാറശാലയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പൊലീസ് മർദനം. അമരവിള എൽ എം എസ് എച്ച് എസ് സ്കൂളിലെ വിദ്യാർത്ഥി ബിജോയ് രാജി (16) നാണ് മർദ്ദനമേറ്റത്. പ്രദേശവാസിയായ ഷിബു എന്ന പൊലീസുകാരനാണ് കുട്ടിയെ മർദ്ദിച്ചതെന്നാണ് പരാതി.

പാറശാല പൊലീസിൽ മർദിച്ച പൊലീസുകാരൻറെ വിലാസമുൾപ്പെടെ പരാതി നൽകിയിട്ടും ഷിബു എന്ന അജ്ഞാതൻ ആക്രമിച്ചു എന്നാണ് എഫ്.ഐ.ആറിൽ ചേർത്തത് എന്ന് പിതാവ് ക്രിസ്തുരാജ് ആരോപിച്ചു .
ഷിബു ദേഹത്ത് ഇടിക്കുകയും തള്ളിയിടുകയും ചെയ്തെന്ന് മർദനമേറ്റ ബിജോയ് പരാതിയിൽ ആരോപിക്കുന്നു.

Story Highlights: Student beaten up by police in Parassala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top