‘ലാറയ്ക്ക് പകരം വെട്ടോറി’; പുതിയ പരിശീലകനെ പ്രഖ്യാപിച്ച് സണ്‍റൈസേഴ്‌സ്

ഐപിഎലിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുഖ്യ പരിശീലകനും വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവുമായ ബ്രയാന്‍ ലാറ സ്ഥാനം ഒഴിഞ്ഞു. ന്യൂസിലന്‍ഡ് മുന്‍താരം ഡാനിയേല്‍ വെട്ടോറിയാണ് പുതിയ കോച്ച്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരിശീലിപ്പിച്ചിട്ടുള്ള വെട്ടോറി നിലവില്‍ ഓസീസ് പുരുഷ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലകനാണ്.അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഡാനിയല്‍ വെട്ടോറി ഐപിഎലിലേക്ക് തിരിച്ചെത്തുന്നത്.(Daniel Vettori replaces Brian Lara as head coach of Sunrisers Hyderabad)
2014-2018 കാലയളവില്‍ വെട്ടോറി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (ആര്‍സിബി) പരിശീലിപ്പിച്ചിരുന്നു. താരതമ്യേന വിജയമായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. 2015ലെ പ്ലേഓഫിലേക്കും 2016ലെ ഫൈനലിലേക്കും വെട്ടോറി ആര്‍സിബിയെ നയിച്ചു.പത്ത് ടീമുകളില്‍ അവസാന സ്ഥാനക്കാരായാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് ഈ സീസണില്‍ ഫിനിഷ് ചെയ്തത്.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
10 കളികള്‍ തോറ്റപ്പോള്‍ നാല് ജയങ്ങള്‍ മാത്രമേ നേടാനായുള്ളൂ.2016ന് ശേഷം കിരീടം നേടാനാവാത്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് അവസാന ആറ് സീസണുകളിലായി നാല് പേരെയാണ് മുഖ്യ പരിശീലകന്റെ റോളിലെത്തിച്ചത്. ടോം മൂഡി 2019, 2022 കാലത്തും ട്രെവര്‍ ബെയ്ലിസ് 2020, 2021 സമയത്തും ടീമിനെ പരിശീലിപ്പിച്ചു.2023 സീസണ്‍ തുടങ്ങുമ്പോഴാണ് മൂഡിയില്‍ നിന്ന് ലാറ പരിശീലകന്റെ ചുമതല ഏറ്റെടുത്തത്.
Story Highlights: Daniel Vettori replaces Brian Lara as head coach of Sunrisers Hyderabad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here