Advertisement

മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം

August 7, 2023
Google News 2 minutes Read
mavelikkara car burst youth dies

മാവേലിക്കര കണ്ടിയൂരിൽ കാറിനു തീപിടിച്ച് യുവാവ് മരിച്ചു. മാവേലിക്കര ഗേൾസ് സ്‌കൂളിനു സമീപം കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന് കൃഷ്ണ പ്രകാശ് (കണ്ണൻ -35) ആണ് മരിച്ചത്. ( mavelikkara car burst youth dies )

ഇന്ന് പുലർച്ചെ 12.30 നാണ് സംഭവം. കാർ വീട്ടിലേക്ക് കയറ്റവേ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

മാവേലിക്കര പൊലീസ് അൽപസമയത്തിനകം തന്നെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും. സാങ്കേതിക വിദഗ്ധരേയും വാഹന വിദഗ്ധരേയും അടക്കം സ്ഥലത്തെത്തിച്ച് വാഹനം കത്താനുള്ള കാരണം കണ്ടെത്തുകയാണ് പൊലീസ് ലക്ഷ്യം.

Story Highlights: mavelikkara car burst youth dies

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here