രാഹുൽ ഗാന്ധി വയനാട്ടിലേക്ക്: എംപിയായി തിരിച്ചെത്തിയ ശേഷമുള്ള ആദ്യ സന്ദർശനം
ദ്വിദിന സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും. ഈ മാസം 12, 13 തീയതികളിലാണ് രാഹുൽ തന്റെ മണ്ഡലത്തിലെത്തുന്നത്. ലോക്സഭാ അംഗത്വം പുനഃസ്ഥാപിച്ചതിന് ശേഷമുള്ള രാഹുലിന്റെ ആദ്യ സന്ദർശനം കൂടിയാണിത്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ(പഴയ ട്വിറ്റർ) എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. വയനാട്ടിലെ ജനങ്ങൾ ജനാധിപത്യം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ്. അവരുടെ ശബ്ദം പാർലമെന്റിലേക്ക് തിരിച്ചെത്തി. വയനാട്ടിലെ ജനതയ്ക്ക് രാഹുൽ ഗാന്ധി വെറുമൊരു എംപി മാത്രമല്ല, അവരുടെ കുടുംബാംഗവുമാണെന്നും കെ.സി വേണുഗോപാൽ കുറിച്ചു.
On 12-13 August, Sh. @RahulGandhi ji will be in his constituency Wayanad!
— K C Venugopal (@kcvenugopalmp) August 8, 2023
The people of Wayanad are elated that democracy has won, their voice has returned to Parliament!
Rahul ji is not just an MP but a member of their family!
എംപി സ്ഥാനം തിരിച്ചുകിട്ടിയതിന് ശേഷമുള്ള രാഹുലിൻ്റെ ആദ്യ വരവ് വൻ ആഘോഷമാക്കാൻ ജില്ലയിലെ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ രാഹുലിനെതിരെ സൂറത്ത് കോടതി വിധിച്ച രണ്ടുവർഷം തടവുശിക്ഷ വെള്ളിയാഴ്ചയാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്.
Story Highlights: Rahul Gandhi To Visit Wayanad On 12-13 August
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here