‘ഖേദം പ്രകടിപ്പിക്കണം, അല്ലെങ്കില്‍ നിയമനടപടി’;യുട്യൂബര്‍ അജു അലക്സിനെതിരെ മാനനഷ്ടക്കേസുമായി ബാല

യുട്യൂബര്‍ അജു അലക്സിന് നടന്‍ ബാലയുടെ വക്കീല്‍ നോട്ടിസ് . വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിന്‍വലിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ ഖേദം പ്രകടിപ്പിക്കണം. അല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടെന്നും ബാല പറഞ്ഞു.(Actor Bala Send Legal Notice to Youtuber Aju Alex)
യുട്യൂബര്‍ അജു അലക്സിനെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദര്‍ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്സ് വിഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണമെന്നാണ് എഫ്ഐആര്‍.ഫ്ലാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി.
Story Highlights: Actor Bala Send Legal Notice to Youtuber Aju Alex
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here