Advertisement

‘യൂനാനി മരുന്നുകൾ മിത്താണ് അത് ശാസ്ത്രമേയല്ല’; സിദ്ദിഖിന്റെ മരണ വാർത്തയിൽ പ്രതികരിച്ച് ഡോക്ടർ  സുൽഫി നൂഹു

August 9, 2023
2 minutes Read

യൂനാനി ചികിത്സാ രീതി മിത്ത് മാത്രമാണെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോക്ടർ സുൽഫി നൂഹു.സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ് സുൽഫി നൂഹുവിന്റെ പ്രതികരണം. യൂനാനി ചികിത്സാരീതി അന്ധവിശ്വാസമാണെന്നും അത് ശാസ്ത്രീയ ചികിത്സാരീതിയല്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.(Dr.sulphi noohu talk about yunani medicine)

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകളുണ്ടെന്നും യൂനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രമാണെന്നും അത് മിത്തല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഇത്തരം മിത്തുകളിൽ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നുവെന്നും ഡോക്ടർ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണരൂപം

മിത്താണ് –
യൂനാനി 💯


അത് ശാസ്ത്രമേയല്ല.!
സംവിധായകൻ സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ടാണ്
യൂനാനി ചികിത്സാരീതി ഒരു മിത്ത് മാത്രമാണ്.
അതൊരു അന്ധവിശ്വാസം
ശാസ്ത്രീയ ചികിത്സാരീതിയെ അല്ല.
മിത്തും ശാസ്ത്രവും വിശ്വാസവും ഒക്കെ ഏതാണ്ട് ചർച്ച നിലച്ച മട്ടാണ്.
അതങ്ങനെ നിൽക്കട്ടെ.
അതാണ് കേരളത്തിന് നല്ലത്.
എന്നാൽ ചികിത്സ മേഖലയിലെ ശാസ്ത്രവും മിത്തും വിശ്വാസവും തുടർച്ചയായി,
ശക്തമായി ചർച്ചചെയ്യപ്പെടണം.
അതാണ് പലരുടെയും ആരോഗ്യത്തിന് നല്ലത്.
സംവിധായകൻ സിദ്ദിഖ് ഏതോ യൂനാനി മരുന്നുകൾ തുടർച്ചയായി കഴിച്ചുകൊണ്ടിരുന്നതായി റിപ്പോർട്ടുകൾ .
യുനാനി മരുന്നുകളിൽ പലതും അടങ്ങിയിരിക്കുന്ന ഹെവി മെറ്റലുകൾ
ലിവറിനെയും കിഡ്നിയും തകർക്കുമെന്നുള്ളത് ശാസ്ത്രം
അത് മിത്തല്ല.
ഒരു നൂറായിരം പഠനങ്ങളിലൂടെ തെളിയിക്കപ്പെട്ടത്.
ഇത്തരം മിത്തുകളിൽ വിശ്വസിക്കുന്നത് മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾ, ഒരുതരം കൊലപാതകങ്ങൾ കേരളത്തിൽ തുടർക്കഥയാകുന്നു.
_പാൽനിലാവിന് – മാത്രമല്ല ഒരു തലമുറയ്ക്ക് മുഴുവൻ നൊമ്പരമായി മാറിയ
ശ്രീ സിദ്ദിഖിന് ആദരാഞ്ജലികൾ
ഡോ സുൽഫി നൂഹു

Story Highlights: Dr.sulphi noohu talk about yunani medicine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top