പുതുപ്പള്ളിയില്‍ എല്‍ഡിഎഫിന്റെ അപ്രതീക്ഷിത നീക്കം? ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ കോണ്‍ഗ്രസ് നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ചര്‍ച്ചകള്‍

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ചില നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതായി സൂചന. കോണ്‍ഗ്രസ് പ്രതിനിധിയെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചേക്കുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് പിന്തുണയോടെ പുതുപ്പള്ളിയില്‍ മത്സരിക്കുമെന്നാണ് സൂചന. (LDF may give seat to congress leader in puthupally to defeat UDF)
പുതുപ്പള്ളിയില്‍ ഇതുവരെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിട്ടില്ലാത്ത എല്‍ഡിഎഫ് കോട്ടയത്ത് തിരക്കിട്ട ചര്‍ച്ചകളാണ് നടത്തുന്നത്. രണ്ട് കോണ്‍ഗ്രസ് നേതാക്കളെ ഉന്നമിട്ടാണ് കോട്ടയത്ത് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. വര്‍ഷങ്ങളായി ഉമ്മന്‍ ചാണ്ടിയുടെ സന്തത സഹചാരിയായിരുന്ന, ഇപ്പോള്‍ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ഒരു നേതാവിനെ എല്‍ഡിഎഫ് പരിഗണിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. മുന്‍പ് ഇദ്ദേഹം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ഉമ്മന്‍ ചാണ്ടിയുടെ പുത്രന്‍ ചാണ്ടി ഉമ്മനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ എല്‍ഡിഎഫ് നീക്കം നടത്തുന്നത്. സെപ്തംബര്‍ അഞ്ചിനാണ് ഉപതെരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 17 നാണ്. സൂക്ഷ്മ പരിശോധന– ഓഗസ്റ്റ് 18, നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി– ഓഗസ്റ്റ് 21. സെപ്തംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. പുതുപ്പള്ളി ഉള്‍പ്പെടെ ഏഴു നിയോജക മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
Story Highlights: LDF may give seat to congress leader in puthupally to defeat UDF
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here