Advertisement

നെറ്റ്ഫ്‌ളിക്‌സില്‍ സിരീസുകളോടും സിനിമകളോടും ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാം; പുതിയ അപ്‌ഡേറ്റ്

August 9, 2023
0 minutes Read
Netflix just made liking/disliking content on smartphones

നെറ്റ്ഫ്‌ളിക്‌സില്‍ ഇനി മുതല്‍ ഉപഭോക്താക്കള്‍ക്ക് സിനിമകളോടും സിരീസുകളോടും ഇഷ്ടാനിഷ്ടങ്ങള്‍ പ്രകടിപ്പിക്കാം. തമ്പ്സ് അപ്പ്, ഡബിള്‍ തമ്പ്സ് അപ്പ്, തമ്പ്സ് ഡൗണ്‍ ബട്ടനുകള്‍ പുതിയ അപ്‌ഡേറ്റില്‍ അവതരിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സില്‍.

നിലവില്‍ ഐഒഎസ് പതിപ്പില്‍ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. മുന്‍പ് ഉണ്ടായിരുന്ന ഫൈവ്സ്റ്റാര്‍ റേറ്റിങ് സംവിധാനം മാറ്റിയാണ് പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കളുടെ താല്‍പര്യം അനുസരിച്ച് കണ്ടന്റ് കാണിക്കുന്നതിന് വേണ്ടിയാണ് പുതിയ അപ്‌ഡേഷന്‍. ആന്‍ഡ്രോയിഡിലും മറ്റും നെറ്റ്ഫ്ളിക്സ് ആസ്വദിക്കുന്നവര്‍ക്ക് ഉള്ളടക്കം തിരയുന്ന വേളയിലും ലൈക്കും ഡിസ് ലൈക്കും അറിയിക്കാം.

ഒരു തമ്പ്സ് അപ്പ് ചിഹ്നം അര്‍ത്ഥമാക്കുന്നത് ആ കണ്ടന്റ് നിങ്ങള്‍ക്ക് ഇഷ്ടമായി എന്നാണ്. രണ്ട് തമ്പ്സ് അപ്പ് ചിഹ്നം അര്‍ത്ഥമാക്കുന്നത് ആ കണ്ടന്റിനെ നിങ്ങള്‍ക്കേറെ ഇഷ്ടമായി എന്നാണ്. തമ്പ്സ് ഡൗണ്‍ ബട്ടനാകട്ടെ എനിക്കിഷ്ടപ്പെട്ടില്ല എന്നും സൂചിപ്പിക്കുന്നു. നെറ്റ്ഫ്‌ളിക്‌സ് അതിന്റെ പ്ലാറ്റ്‌ഫോമില്‍ നിരവധി മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു.

നേരത്തെ പാസ്‌വേര്‍ഡ് ഷെയറിങ്ങിന് നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം ഒരു വീട്ടിലുള്ളവരുമായി മാത്രമേ ഇനി മുതല്‍ നെറ്റ്ഫ്ളിക്സ് പാസ് വേഡ് പങ്കുവെക്കാനാവൂ.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top