Advertisement

മോദി രാവണനെപ്പോലെ, ലങ്ക ചാമ്പലായത് പോലെ അദ്ദേഹത്തിന്റെ അഹങ്കാരം ഇന്ത്യയെ പൊള്ളിക്കുന്നു: രാഹുല്‍ ഗാന്ധി

August 9, 2023
3 minutes Read
PM Modi’s arrogance is burning India, like Ravana says Rahul Gandhi

പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാവണനോട് ഉപമിച്ച് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദി കേള്‍ക്കുന്നത് അമിത് ഷായേയും അദാനിയേയും മാത്രമാണ്. രാവണന്‍ മേഘനാഥനും കുംഭകര്‍ണനും പറയുന്നത് മാത്രമാണ് കേട്ടിരുന്നത്. രാവണന്റെ അഹങ്കാരം ലങ്കയെ ചാമ്പലാക്കി. മോദിയുടെ അഹങ്കാരം രാജ്യത്തെ അഗ്നിയ്ക്ക് ഇരയാക്കിയെന്നും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. (PM Modi’s arrogance is burning India, like Ravana says Rahul Gandhi)

രാവണനെ യഥാര്‍ത്ഥത്തില്‍ കൊന്നത് രാമനല്ലെന്നും അദ്ദേഹത്തിന്റെ അഹങ്കാരമാണ് രാവണനെ കൊലചെയ്തതെന്നും ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു. ജനങ്ങളുടെ ശബ്ദം കേള്‍ക്കണമെങ്കില്‍ രാവണന്റേത് പോലുള്ള അഹങ്കാരവും ധാര്‍ഷ്ട്യവും മാറ്റിവയ്ക്കണമെന്നും രാഹുല്‍ വിമര്‍ശിച്ചു.

Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു

ബിജെപി മണിപ്പൂരിനെ രണ്ടായി വിഭജിച്ചതായി രാഹുല്‍ ആഞ്ഞടിച്ചു. മണിപ്പൂരില്‍ ഭാരതത്തെ കൊന്നു. ഭാരതം ജനങ്ങളുടെ ശബ്ദമാണ്. ആ ശബ്ദമാണ് മണിപ്പൂരില്‍ നിങ്ങള്‍ ഇല്ലാതാക്കിയത്. ഭാരതമാതാവിനെയാണ് നിങ്ങള്‍ കൊലപ്പെടുത്തിയത്. ഓരോ ദിവസവും നിങ്ങള്‍ അതിക്രമം നടത്തുമ്പോള്‍ ഭാരതമെന്ന മാതാവിനെയാണ് നിങ്ങള്‍ ഇല്ലാതാക്കുന്നത്. ഭാരതമാതാവിന്റെ കൊലയാളികളാണ് നിങ്ങള്‍. രാജ്യം മുഴുവന്‍ നിങ്ങള്‍ കത്തിക്കുകയാണ്. നിങ്ങള്‍ രാജ്യദ്രോഹികളാണെന്നും രാഹുല്‍ പറഞ്ഞു. രാഹുലിന്റെ പ്രസംഗത്തിനിടെ ഭരണപക്ഷം ബഹളം തുടരുകയായിരുന്നു. ശക്തമായ പ്രതിഷേധത്തിനിടെയാണ് രാഹുല്‍ പ്രസംഗം പൂര്‍ത്തിയാക്കിയത്.

Story Highlights: PM Modi’s arrogance is burning India, like Ravana says Rahul Gandhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top