Advertisement

കെ.എം.സി.സി ഖാദിമെ മില്ലത്ത് അവാർഡ് ദാനം വെള്ളിയാഴ്ച; കെ.എം. ഷാജി പങ്കെടുക്കും

August 10, 2023
2 minutes Read

മക്കയിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ കുഞ്ഞിമോൻ കാക്കിയക്ക്
കെ.എം.സി.സി ഖമീസ് മുഷൈത്ത് സെൻട്രൽ കമ്മിറ്റി പ്രഖ്യാപിച്ച ‘ഖാദിമെ മില്ലത്ത് ഇന്റർനാഷണൽ സോഷ്യൽ സർവ്വീസ് അവാർഡ്’ വെള്ളിയാഴ്ച ‘ദി കോൺവൊക്കേഷൻ 2023’ പരിപാടിയിൽ വെച്ച് സമ്മാനിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

ഫലകവും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ് ദാനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും ചടങ്ങിലെ വിശിഷ്ടാതിഥിയുമായ കെ.എം. ഷാജി നിർവ്വഹിക്കും. ഖമീസ് മുഷൈത്ത് മറീനാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടി കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും.

സമകാലിക സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളെ പ്രമേയമാക്കി കെ എം. ഷാജി മുഖ്യ പ്രഭാഷണം നടത്തും. സുബൈർ ചാലിയം, അബൂബക്കർ അരിമ്പ്ര (ജിദ്ദ) അഹമ്മദ് പാളയാട്ട് (ജിദ്ദ) സി.പി.മുസ്തഫ (റിയാദ്) സൈദ് അരീക്കര (അൽ ബാഹ) ഹാരിസ് കല്ലായി (ജിസാൻ) മുജീബ് പൂക്കോട്ടൂർ (മക്ക) ഫൈസൽ ബാബു (ഖുൻഫുദ) സലാം (നജ്റാൻ) മുഹമ്മദ് കുട്ടി പാണ്ടിക്കാട് (ജിദ്ദ) ശറഫുദ്ദീൻ കണ്ണേറ്റി (വാദി ദിവാസിർ) സൈനുൽ ആബിദ് പാലത്തിങ്ങൽ (ദിബ്ബ) അനീസ് ചുഴലി (ബുറൈദ) നാലകത്ത് മുഹമ്മദ് സാലി (തായിഫ്) ഖാലിദ് പട്ല (ജിസാൻ) ഗഫൂർ മൂന്നിയൂർ (ഖുൻഫുദ) സലീം (നജ്റാൻ)നസ്റു (മഹായിൽ) തുടങ്ങിയവരും അസീറിലെ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും പങ്കെടുക്കും.

ഈദ് ദിനത്തിൽ നടന്ന കെ.എം.സി.സി പ്രീമിയർ സോക്കർ ടൂർണമെന്റ് നറുക്കെടുപ്പിൽ വിജയികളായവർക്ക് എൻഫീൽഡ് ബുള്ളറ്റ് ഉൾപ്പടെയുള്ള സമ്മാനങ്ങൾ ചടങ്ങിൽ വച്ച് വിതരണം ചെയ്യും. സോക്കർ സംഘാടനത്തിന് പിന്തുണ നൽകിയവരെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും കെ എം.സി.സി ഹജ്ജ് വോളണ്ടിയർമാരെയും ആദരിക്കും.

സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകർക്ക് കെ.എം.സി.സി സാംസ്കാരിക വിഭാഗമായ സംസ്കൃതി നൽകി വരുന്ന പുരസ്കാരങ്ങളുടെ ഭാഗമായാണ് ഫലകവും ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഉൾപ്പെടുന്ന അവാർഡ് നൽകുന്നത്.

സൗദി കെ.എം.സി.സി വർക്കിംഗ് പ്രസിഡന്റ അഷ്റഫ് വേങ്ങാട്ട്, യു.എ.ഇ കെ.എം. സി.സി. ജനറൽ സെക്രട്ടറി അൻവർ നഹ, ആൾ ഇന്ത്യ കെ.എം.സി.സി ദേശീയ പ്രസിഡന്റ എം.കെ നൗഷാദ് ബാംഗ്ലൂർ, ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, ഖമീസ് മുഷൈത്ത് സംസ്കൃതി ചെയർമാൻ ഉസ്മാൻ കിളിയമണ്ണിൽ എന്നിവർ ഉൾപ്പെട്ട ജഡ്ജിംഗ് പാനൽ ആണ് കുഞ്ഞോമോൻ കാക്കിയയെ അവാർഡിനായ് തെരഞ്ഞെടുത്തത്.

ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് നൽകി വരുന്ന സേവനങ്ങൾ, നാട്ടിലും പ്രവാസ ലോകത്തും ദുരിതമനുഭവിക്കുന്നവർക്ക് നൽകുന്ന സഹായങ്ങൾ, വിവിധ സാമൂഹ്യ സാംസ്കാരിക, ധാർമ്മിക വിദ്യാഭ്യാസ സംരഭങ്ങൾക്ക് നൽകുന്ന പിന്തുണ തുടങ്ങി സാമൂഹ്യ ജീവകാരുണ്യ രംഗങ്ങളിൽ നടത്തി വരുന്ന ഇടപെടലുകളെ വിലയിരുത്തിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തതെന്ന് ജൂറി അംഗം അഷ്റഫ് വേങ്ങാട്ട് പറഞ്ഞു..

1995 ലാണ് കുഞ്ഞിമോൻ കാക്കിയ സൗദി അറേബ്യയിലെ മക്കയിൽ പ്രവാസ ജീവിതം ആരംഭിക്കുന്നത് കെ എം.സി.സി യുടെ സംഘടനാ പ്രവർത്തനങ്ങളിൽ ഒന്നര പതിറ്റാണ്ടിലധികമായി നേതൃപരമായ പങ്കു വഹിക്കുന്നു..നിലവിൽ സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയുടെ ട്രഷററാണ്..ഹജ്ജ് വേളയിൽ മക്കയിൽ സേവനത്തിനെത്തുന്ന കെ.എം.സി.സി വളണ്ടിയർമാർക്ക് നേതൃത്വം നൽകുന്നു

മലപ്പുറം കൂട്ടിലങ്ങാടി കൊളപ്പുറമ്പ് സ്വദേശിയായ കുഞ്ഞിമോൻ ആലുങ്ങൽ സദഖത്തുള്ള മുസ്ല്യാരുടെയും ബിയുമ്മ ഏലച്ചോലയുടെയും മകനാണ്. മക്ക മലയാളി അസോസിയേഷൻ, ഒ.ഐ.സി.സി, കെ.എം.സി.സി തുടങ്ങിയ സംഘടനകളുടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Story Highlights: K M Shaji will attend KMCC khadime millat award ceremony on friday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top