‘തെറ്റിദ്ധരിപ്പിക്കുന്ന പരാമര്‍ശം നടത്തി’; അമിത് ഷായ്‌ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്

ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ ലോക്‌സഭയില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ നിന്നുള്ള കലാവതി ബന്ദുര്‍ക്കര്‍ എന്ന സ്ത്രീയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
കോണ്‍ഗ്രസ് എംപിയും ലോക്‌സഭയിലെ പാര്‍ട്ടി വിപ്പുമായ മാണിക്കം ടാഗോറാണ് അമിത്ഷായ്‌ക്കെതിരെ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. കലാവതിയെ കുറിച്ചുള്ള പ്രസ്താവനയില്‍ അമിത് ഷാ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് മാണിക്കം ടാഗോര്‍ ചൂണ്ടിക്കാട്ടി.
ബുധനാഴ്ച രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിച്ചപ്പോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രി കലാവതിയെ കുറിച്ച് പരാമര്‍ശിച്ചത്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ കാര്‍ഷിക പ്രതിസന്ധിയെ തുടര്‍ന്ന് കലാവതിയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തിരുന്നു. ആ സമയം കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഇവരെ സന്ദര്‍ശിക്കുകയുണ്ടായി. കലാവതിയെ കുറിച്ചുള്ള രാഹുലിന്റെ വാര്‍ത്തകളെ തെറ്റിദ്ധരിപ്പിച്ചാണ് അമിത് ഷാ സംസാരിച്ചതെന്നും കലാവതിക്ക് വീടും മറ്റ് സഹായങ്ങളും ചെയ്ത് നല്‍കിയത് മോദി സര്‍ക്കാരാണെന്നും അമിത് ഷാ പറഞ്ഞു.
Read Also: അവിശ്വാസ പ്രമേയ ചര്‍ച്ച; പ്രധാനമന്ത്രിക്കെതിരായ രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ രേഖകളില്‍ നിന്ന് നീക്കും
കലാവതിയെ കുറിച്ച് കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് പറഞ്ഞ കോണ്‍ഗ്രസ്, ദാരിദ്ര്യസമയത്ത് തന്നെ സഹായിച്ചത് രാഹുല്‍ ഗാന്ധിയാണെന്ന് പറയുന്ന ട്വിറ്റര്‍ വിഡിയോയും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. സഭയെ അഭിസംബോധന ചെയ്യുമ്പോള്‍ കൃത്യവും സത്യസന്ധവുമായ കാര്യങ്ങള്‍ പറയാതെ അമിത്ഷാ അവകാശലംഘനം നടത്തിയെന്ന് മാണിക്കം ടാഗോര്‍ നോട്ടീസില്‍ ആരോപിച്ചു.
Story Highlights: Privilege notice towards Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here