Advertisement

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; വിജ്ഞാപനം പുറത്തിറങ്ങി

August 10, 2023
Google News 3 minutes Read
Puthupally by-election; Notification released

2023 സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നു മുതൽ ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന ആ​​ഗസ്റ്റ് 18 ന് നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ആ​ഗസ്റ്റ് 21 ആണ്. സെപ്റ്റംബര്‍ അഞ്ചിന് തെരഞ്ഞെടുപ്പ് നടക്കും. രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ആറു മണി വരെയാണ് പോളിങ്. സെപ്റ്റംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

പോളിങ് ശതമാനം ഉയർത്തുന്നതിനൊപ്പം, പരമാവധി പുതിയ വോട്ടർമാരെ പോളിം​ങ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ഭിന്ന ശേഷി സൗഹൃദ ബൂത്തുകളും ​ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള ഹരിത ബൂത്തുകളും തിരഞ്ഞെടുപ്പിനായി ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതുപ്പള്ളി മണ്ഡലത്തിലെ സുപ്രധാന വിവരങ്ങൾ ചുവടെ (ഇന്നത്തെ കണക്ക്; 10/08/2023)

  • ആകെ വോട്ടർമാർ – 1,75,605
  • സ്ത്രീ വോട്ടർമാർ – 89,897
  • പുരുഷ വോട്ടർമാർ – 85,705
  • ഭിന്ന ലിംഗ വോട്ടർമാർ – 3
  • സ്ത്രീ പുരുഷ അനുപാതം – 1049
  • 80 വയസിനു മുകളിലുള്ള വോട്ടർമാർ – 6376
  • ഭിന്നശേഷിക്കാരായ വോട്ടർമാർ – 1765
    (M 1023+ F 742)
  • പ്രവാസി വോട്ടർമാർ – 181 (M 133 +F 48)
  • സർവീസ് വോട്ടർമാർ – 138
  • പോളിംങ് സ്റ്റേഷനുകളുടെ എണ്ണം – 182
  • ആകെ പോളിങ് ലൊക്കേഷനുകളുടെ എണ്ണം – 96
  • നോമിനേഷൻ സമർപ്പിക്കാവുന്ന അവസാന തീയതിയായ ആഗസ്റ്റ് 17 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്.

ഉപതിരഞ്ഞെടുപ്പിൽ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കും. ആവശ്യാനുസരണം ഇവിഎമ്മുകളും വിവിപാറ്റുകളും ലഭ്യമാക്കുകയും മെഷീനുകളുടെ സഹായത്തോടെ വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനും എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ ടെലിവിഷനിലൂടെയും പത്രത്തിലൂടെയും പ്രചരണ സമയത്ത് 3 തവണ ഇത് സംബന്ധിച്ച വിവരം പരസ്യപ്പെടുത്തേണ്ടതുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന പാർട്ടികൾ വെബ്സൈറ്റിലും വിവരം പരസ്യപ്പെടുത്തണം.

Story Highlights: Puthupally by-election; Notification released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here