Advertisement

നടൻ ബാലയുടെ പരാതി; യൂട്യൂബർ അജു അലക്‌സിനെതിരെ പൊലീസ് കേസെടുത്തു

August 11, 2023
Google News 2 minutes Read
case against youtuber aju alex

നടൻ ബാലയുടെ പരാതിയിൽ യൂട്യൂബർ അജു അലക്‌സിനെതിരെ പൊലീസ് കേസെടുത്തു. കോടതിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് പൊലീസ് കേസടുത്തത്.
സോഷ്യൽ മീഡിയയിലൂടെ തന്നെ അപകീർത്തിപ്പെടുത്തുന്നുവെന്ന ബാലയുടെ പരാതിയിലാണ് നടപടി. തന്റെ പക്കൽ നിന്ന് പണം തട്ടിയെടുക്കാനാണ് ശ്രമമെന്നും ബാല പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ബാലയുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ( case against youtuber aju alex )

യുട്യൂബർ അജു അലക്‌സിനെതിരെ നടൻ ബാല നേരത്തെ വക്കീൽ നോട്ടിസ് അയച്ചിരുന്നു. വീടുകയറി ആക്രമിച്ചെന്ന പ്രസ്താവന പിൻവലിച്ച് മൂന്ന് ദിവസത്തിനുള്ളിൽ ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നായിരുന്നു ബാല പറഞ്ഞത്.

അതേസമയം, യുട്യൂബർ അജു അലക്‌സിനെ ഫ്‌ളാറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയുടെ വീട്ടിലെത്തി പൊലീസ് കഴിഞ്ഞ ദിവസം മൊഴിയെടുത്തിരുന്നു. ഫ്‌ളാറ്റിനുള്ളിൽ അതിക്രമിച്ചു കയറി ബാല തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. അജുവിന്റെ സുഹൃത്ത് മുഹമ്മദ് അബ്ദുൽ ഖാദർ ആണ് പരാതിക്കാൻ. തനിക്കെതിരെ അജു അലക്‌സ് വിഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവർത്തിക്ക് കാരണമെന്നാണ് എഫ്‌ഐആർ.

Story Highlights: case against youtuber aju alex

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here