‘ഇടവേളകളില്ലാതെ സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എന്‍റെ സഹോദരൻ’ ഇടവേള ബാബുവിന് പിറന്നാൾ ആശംസയുമായി മോഹൻലാൽ

ഇടവേള ബാബുവിന് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍. തന്‍റെ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് ഇടവേള ബാബുവിന് മോഹന്‍ലാല്‍ അഭിനന്ദനം അറിയിക്കുന്നത്. ഇടവേളകളോ വിശ്രമമോ കൂടാതെ, വർഷങ്ങളായി സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എന്‍റെ പ്രിയ സഹോദരൻ ഇടവേള ബാബുവിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ എന്നാണ് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത്.(Mohanlal Birthday Wish to Edavela Babu)
ഇടവേള ബാബുവിന്‍റെ പഴയ ചിത്രമാണ് പോസ്റ്റിനൊപ്പം മോഹന്‍ലാല്‍ ചേര്‍ത്തിരിക്കുന്നത്. അമ്മയുടെ ജനറൽ സെക്രട്ടറിയാണ് ഇടവേള ബാബു ഇപ്പോൾ. 1982ൽ ‘ഇടവേള’ എന്ന സിനിമയിലൂടെയാണ് ഇടവേള ബാബു എന്ന ബാബു ചന്ദ്രന്റെ സിനിമാ പ്രവേശം. ഇതിൽ രവി എന്ന കഥാപാത്രത്തെയാണ് ബാബു അവതരിപ്പിച്ചത്.നാല് പതിറ്റാണ്ടുകൾ പിന്നിടുന്ന സിനിമാ ജീവിതത്തിൽ ഇടവേള ബാബു തുടരെ സജീവമായി നിന്നു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ആദ്യ ചിത്രത്തിന്റെ പേര് സ്വന്തം പേരുമായി ചേർത്താണ് ബാബു പിന്നീടുള്ള നാളുകളിൽ അറിയപ്പെട്ടു തുടങ്ങിയത്. ഇതിനിടെ ‘കടൽ കടന്നൊരു മാത്തുക്കുട്ടി’, ‘ഡ്രൈവിംഗ് ലൈസൻസ്’ സിനിമകളിൽ അതിഥിവേഷത്തിൽ ഇടവേള ബാബുവായി തന്നെ എത്തി.ഈ വർഷം പുറത്തിറങ്ങിയ ‘മഹേഷും മാരുതിയും’ എന്ന സിനിമയിലാണ് ബാബു ഏറ്റവും ഒടുവിലായി വേഷമിട്ടത്.
Story Highlights: Mohanlal Birthday Wish to Edavela Babu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here