തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദുരൂഹത സംശയിച്ചു പൊലീസ്

തിരുവനന്തപുരം കല്ലമ്പലത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത സംശയിച്ച് പൊലീസ്. മാവിൻമൂട് സ്വദേശി രാജുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ( kallambalam man death mystery )
കുന്നുംപുറത്തെ സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് രാജുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ നാലു സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. സംഭവ ദിവസം രാജുവുമായി സംഘർഷം ഉണ്ടായതായി സുഹൃത്ത് സമ്മതിച്ചിട്ടുണ്ട്. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
രാജുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടിയെന്നു പോലീസ് അറിയിച്ചു.
Story Highlights: kallambalam man death mystery
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here