കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് എറണാകുളം സ്വദേശി രാജീവനെ

കോഴിക്കോട് കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. പെയിന്റിങ് തൊഴിലാളിയായ രാജീവൻ ആണ് മരിച്ചത്. എറണാകുളം വൈപ്പിൻ സ്വദേശിയായ രാജീവൻ 35 വർഷമായി ഊരള്ളൂരിലാണ് താമസം.
രാജീവന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് വടകര റൂറലിന്റെ ചുമതലയുള്ള കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. സംഭവം കൊലപാതകമാണോ എന്ന് അന്വേഷിക്കുന്നുണ്ട്. പോസ്റ്റ് മോർട്ടം നടപടിക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്നും കമ്മീഷണർ 24 നോട് പ്രതികരിച്ചു.
ഊരള്ളൂർ-നടുവണ്ണൂർ റോഡിൽ വയലിനോട് ചേർന്നാണ് മൃതദേഹം കിടന്നത്. രണ്ടു കത്തിക്കരിഞ്ഞ കാലുകളാണ് ആദ്യം കണ്ടെത്തിയത്. സമീപത്തു നിന്നുമാണ് ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തിയത്. മറ്റു ശരീരഭാഗങ്ങൾ ആദ്യം കണ്ടെത്താനായിട്ടില്ല. പിന്നീട് ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ മറ്റു ശരീരഭാഗങ്ങളും കണ്ടെത്തുകയായിരുന്നു.
ഇന്ന് രാവിലെ ഏഴുമണിക്ക് നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വിശദമായി നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൽ വ്യക്തമാകുന്നത്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തിയിരുന്നു.
Story Highlights: human body parts found in koyilandi Rajeev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here