‘പുതുതലമുറയ്‌ക്ക് പ്രചോദനമേകാൻ സാധിച്ചതിൽ സന്തോഷം’; ഉത്തരന്റെ കാമുകിയായി നിറഞ്ഞാടി ദിവ്യ എസ് അയ്യർ

കഥകളിയിലെ ഉത്തരയും കാമുകിമാരുമായുള്ള ലാസ്യ നൃത്തരംഗങ്ങൾ വേദിയിൽ നിറഞ്ഞാടി കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ. ഇരയിമ്മൻ തമ്പിയുടെ ഉത്തരാസ്വയംവരം കഥകളിയിലെ ഉത്തരനും പത്നിമാരുമായുള്ള ലാസ്യ നൃത്തരംഗമാണ് വേദിയിൽ അവതരിപ്പിച്ചത്..പത്തനംതിട്ട മാർത്തോമാ സ്കൂൾ അങ്കണത്തിലാണ് വേദി ഒരുങ്ങിയത്. കലക്ടർക്കൊപ്പം ഉത്തരനായി കലാമണ്ഡലം വൈശാഖും രണ്ടാമത്തെ കാമുകിയായി കലാമണ്ഡലം വിഷ്ണുവുമാണ് അരങ്ങിലെത്തിയത്. (Divya S Iyer Uthara Swayamvaram Kathakali)
ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാനപൂരിതമാകണം അന്തഃരംഗം കേരളമെന്ന കേട്ടാലോ തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളില്‍ – എന്ന കവിവാക്യത്തിനേഴഴകേകുന്ന കലാരൂപമാണ് കഥകളിയെന്ന് പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ ഫേസ്ബുക്കിൽ കുറിച്ചു.പരമ്പരാഗത കലാരൂപങ്ങൾക്കു പേരും പെരുമയും ചാർത്തിക്കൊണ്ടു പുതുതലമുറയ്‌ക്കു പ്രചോദനമേകാൻ സാധിച്ചതിൽ സന്തോഷം.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
ആട്ടവിളക്ക് തെളിഞ്ഞപ്പോൾ ഉത്തരാസ്വയംവരം കഥകളി പദത്തിലെ ഒരു രംഗാവിഷ്കരണത്തിൽ പങ്കെടുക്കാൻ സാധിച്ചത് അവിസ്മരണീയ അനുഭവമായി മാറി. കഥകളിയുടെ അദ്ധ്വാനവും ആസ്വാദനവും കുട്ടികളിലേക്ക് എത്തിക്കുവാനായുള്ള ഈ എളിയ ശ്രമത്തിൽ സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദിയെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
പത്തനംതിട്ട കളക്ടർ ഫേസ്ബുക്കിൽ കുറിച്ചത്
അവിസ്മരണീയം ഈ അരങ്ങേറ്റം
ഭാരതമെന്ന പേര്‍ കേട്ടാല്‍
അഭിമാനപൂരിതമാകണം അന്തഃരംഗം
കേരളമെന്ന കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍
- എന്ന കവിവാക്യത്തിനേഴഴകേകുന്ന കലാരൂപമാണ് കഥകളി. പരമ്പരാഗത കലാരൂപങ്ങൾക്കു പേരും പെരുമയും ചാർത്തിക്കൊണ്ടു പുതുതലമുറയ്‌ക്കു പ്രചോദനമേകാൻ പത്തനംതിട്ട ജില്ലയിലെ വിദ്യാലയങ്ങളിൽ സ്റ്റുഡന്റസ് കഥകളി ക്ലബ് എന്ന ഉദ്യമത്തിന് ഇന്ന് ജില്ലാ കഥകളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തുടക്കമായി. അയിരൂർ കഥകളി ഗ്രാമം എന്നു പുനഃനാമകരണം ചെയ്യപ്പെട്ട പഞ്ചായത്തിന്റെ നാടായ നമ്മുടെ ജില്ല തന്നെയാണ് ഇതിനേറ്റവും അനുയോജ്യമായ അരങ്ങു. ആട്ടവിളക്ക് തെളിഞ്ഞപ്പോൾ ഉത്തരാസ്വയംവരം കഥകളി പദത്തിലെ ഒരു രംഗാവിഷ്കരണത്തിൽ പങ്കെടുക്കാൻ സാധിച്ചത് അവിസ്മരണീയ അനുഭവമായി മാറി. കഥകളിയുടെ അദ്ധ്വാനവും ആസ്വാദനവും കുട്ടികളിലേക്ക് എത്തിക്കുവാനായുള്ള ഈ എളിയ ശ്രമത്തിൽ സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി. കേരളത്തിന്റെ മുഖമുദ്രയായ കഥകളിക്ക് ജനകീയ മുഖം നൽകിക്കൊണ്ട് കാലാന്തരങ്ങൾക്കപ്പുറം ഈ മഹനീയ കലാരൂപം വാഴട്ടെ
നമുക്കൊന്നും ചെയ്യാൻ കഴിയുന്ന കലാരൂപമല്ല, എന്ന മിഥ്യാ ധാരണയുള്ളതായി തോന്നിയിട്ടുണ്ട്. അത് മാറ്റാനാണ് ഞാൻ അരങ്ങേറ്റം കുറിച്ചതെന്ന് കഥകളിക്ക് ശേഷം ദിവ്യ പ്രതകരിച്ചു. കുട്ടിക്കാലം മുതൽ നൃത്തത്തോട് താൽപര്യം മനസ്സിലുണ്ടായിരുന്നു. ഒഡീസി, ഭരതനാട്യം, അടക്കമുള്ളവ അഭ്യസിച്ചിട്ടുണ്ടെങ്കിലും കഥകളി എല്ലാവർക്കും പറ്റില്ലെന്ന തോന്നലും. മനസ്സിലുണ്ടായിരുന്ന തീവ്രമായ അഭിലാഷത്തിന്റെ പൂർത്തീകരണവും കൂടിയാണ് ഇതെന്നും അവർ കൂട്ടിച്ചേർത്തു.
Story Highlights: Divya S Iyer Uthara Swayamvaram Kathakali
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here