ദുരന്തഭൂമിയായി ഹിമാചല്‍; മഴക്കെടുതിയില്‍ 50 പേര്‍ മരിച്ചു
ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ 50 പേര്‍ മരിച്ചു. കുടുങ്ങിക്കിടക്കുന്ന ഇരുപതോളം പേരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നു. ഷിംലയിലും മണ്ടിയിലും മഴക്കെടുതി രൂക്ഷമാണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികള്‍ സര്‍ക്കാര്‍ ഒഴിവാക്കി. ഉത്തരാഖണ്ഡിലെ കനത്ത മഴമൂലം ചാര്‍ ദാം യാത്ര രണ്ടുദിവസത്തേക്ക് നിര്‍ത്തിവെച്ചു.ശക്തമായ മഴയില്‍ ഋഷികേശിലെ ഗംഗ നദിയുടെ ജലനിരപ്പ് ഉയര്‍ന്നു. (Himachal Pradesh heavy rain and flood 50 died)
ദിവസങ്ങളായി തുടരുന്ന മഴ ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും കാര്യമായ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. ഹിമാചലില്‍ കല്‍ക്ക ഷിംല റെയില്‍വേ ട്രാക്ക് ഒലിച്ചു പോയി.ശക്തമായ മഴയില്‍ കഴിഞ്ഞ 24 മണിക്കൂറുകളില്‍ ഹിമാചല്‍ പ്രദേശില്‍ മാത്രം 50 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പലയിടങ്ങളിലായി കുടുങ്ങിക്കിടക്കുന്ന ഇരുപതോളം പേര്‍ക്ക് ഉള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.മരണസംഖ്യ ഉയരാനാണ് സാധ്യത. ഷിംലയിലും മണ്ഡിയിലും മഴക്കെടുതി രൂക്ഷമാണ്. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക പരിപാടികള്‍ സര്‍ക്കാര്‍ ഒഴിവാക്കിഅനാവശ്യമായി വീടുവിട്ട് പുറത്തിറങ്ങരുതെന്ന് ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വീന്ദര്‍ സിംഗ് സുഖു അറിയിച്ചു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
നദീതീരങ്ങളിലേക്കും മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലേക്കും പോകരുതെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.ഉത്തരാഖണ്ഡിലെ കനത്ത മഴ മൂലം ചാര്‍ ദാം യാത്ര രണ്ടുദിവസത്തേക്ക് നിര്‍ത്തിവെച്ചു.ശക്തമായ മഴയില്‍ ഋഷികേശിലെ ഗംഗ നദിയുടെ ജലനിരപ്പ് ഉയര്‍ന്നു.ചമോലിയിലുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വാഹനങ്ങള്‍ മണ്ണിനടിയില്‍ ആയി.നദീതീരങ്ങളില്‍ താമസിക്കുന്നവരോട് അതീവ ജാഗ്രത പുലര്‍ത്താന്‍ ഭരണകൂടം നിര്‍ദ്ദേശം നല്‍കി.രണ്ടു സംസ്ഥാനങ്ങളിലും മഴക്കെടുതി മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കങ്ങള്‍ക്കായി ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനകളെയും സൈന്യത്തെയും വിന്യസിപ്പിച്ചിട്ടുണ്ട്.
Story Highlights: Himachal Pradesh heavy rain and flood 50 died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here