ഹിമാചലിൽ ശിവക്ഷേത്രം തകർന്നു വീണു; 9 മരണം

കനത്ത മഴയെ തുടര്‍ന്ന് ഹിമാചലിൽ ക്ഷേത്രം തകർന്നു 9 മരണം. ശിവക്ഷേത്രം തകർന്നുവീണാണ് അപകടമുണ്ടായത്. ഉരുൾപൊട്ടി ക്ഷേത്രത്തിലേക്ക് പതിക്കുകയായിരുന്നു. കൂടുതൽ പേർ ക്ഷേത്രാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന.(Himachal Pradesh Heavy Rain Temple Collapsed)
സംസ്ഥാനത്ത് കനത്ത മഴയിൽ മണ്ണിടിഞ്ഞ് റോഡുകൾ തടസപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ മഴയിൽ ഷിംല-ചണ്ഡീഗഡ് റോഡ് ഉൾപ്പെടെ നിരവധി റോഡുകളാണ് തടസപ്പെട്ടത്.ബസുകൾക്കും ട്രക്കുകൾക്കുമായുള്ള പ്രധാനറോഡുകളാണിത്. ഹിമാചലിലെ എല്ലാ സ്‌കൂളുകളും കോളജുകളും ഓഗസ്റ്റ് 14 വരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രസ്താവനയിൽ അറിയിച്ചു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
അതിനിടെ സോളനിലുണ്ടായ മേഘവിസ്‌ഫോടനത്തിൽ ഏഴുപേർ മരിച്ചു. അഞ്ച് പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തി. കാണ്ഡഘട്ട് സബ്‌ഡിവിഷനിലെ ജാദൺ ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം റിപ്പോർട്ട് ചെയ്‌തത്. സംഭവത്തിൽ രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി.
Story Highlights: Himachal Pradesh Heavy Rain Temple Collapsed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here