SFIയിലൂടെ വളര്‍ന്ന ജെയ്ക്; വളക്കൂറായത് സിഎംഎസിന്റെ ഇടനാഴികളിലെ പോരാട്ടച്ചൂട്

പുതുപ്പള്ളി മണ്ഡലത്തെ ഇനിയാര് നയിക്കുമെന്ന ചോദ്യത്തിന് ഉപതെരഞ്ഞെടുപ്പോടെ ഉത്തരമാകാന്‍ പോകുകയാണ്. എല്‍ഡിഎഫിന് വേണ്ടി കളത്തിലിറങ്ങുന്ന ജെയ്ക്. സി തോമസ് എന്ന യുവരാഷ്ട്രീയക്കാരനെ യഥാര്‍ത്ഥത്തില്‍ വളര്‍ത്തിയെടുത്തത് കോട്ടയം സിഎംഎസ് കോളജാണ്. എസ്എഫ്‌ഐയിലൂടെ വളര്‍ന്ന് ഡിവൈഎഫ്‌ഐയുടെ കേന്ദ്ര കമ്മറ്റി വരെയെത്തി നില്‍ക്കുന്ന ജെയ്ക് സി തോമസിന്റെ ജീവിതത്തില്‍ സിഎംഎസിനുള്ള പങ്ക് വളരെ വലുതാണ്.
പുതുപ്പള്ളിയില്‍ മൂന്നാമങ്കത്തിനൊരുങ്ങുന്ന ജെയ്ക് പഴയ കലാലയത്തില്‍ വീണ്ടുമെത്തി, ഓര്‍മകള്‍ പുതുക്കാന്‍. പഴയ ഓര്‍മ്മകളാണ് ജെയ്കിന് ഇന്നും മുന്നോട്ട് പോകാനുള്ള കരുത്ത്. ഓര്‍മ്മകളുടെ മുദ്രാവാക്യങ്ങളിരമ്പുന്ന കലാലയ ജീവതത്തിലേക്കൊരു തിരിഞ്ഞു നോട്ടമായിരുന്നു ജെയ്ക് സി തോമസന്റെ സിഎംസ് കോളജ് സന്ദര്‍ശനം. ബിഎ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ഥിയായിരുന്ന കാലത്ത് ജെയ്ക്കിനെ വിവിധ കാരണങ്ങളാല്‍ കോളജില്‍നിന്ന് പുറത്താക്കിയിരുന്നു. സംഘടനയുടെ നട്ടെല്ലായിരുന്ന ജെയ്കിന് വേണ്ടി എസ്എഫ്‌ഐയുടെ സമരവേദി ക്യാമ്പസിലുയര്‍ന്നു. ഒന്നരമാസത്തോളം നീണ്ട സമരം.
ഒടുവില്‍ വിജയം. ജെയ്ക്കിലെ രാഷ്ട്രീയക്കാരനെ പരുവപ്പെടുത്തിയത് തന്നെ സിഎംഎസ് കോളജാണ്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേരളത്തില്‍ കൊടുമ്പിരി കൊണ്ട സമരപോരാട്ടങ്ങള്‍ക്ക് സിഎംഎസില്‍ തേരുതെളിച്ചത് ജെയ്ക്കാണ്. നിലപാടുകളിലെ കാര്‍ക്കശ്യവും വാക്കുകളിലെ കൂര്‍മ്മതയും ജയ്ക്കിന് സിഎംഎസില്‍ ഇടമൊരുക്കി. യൂണിറ്റ് സെക്രട്ടറിയില്‍ തുടങ്ങിയ രാഷ്ട്രീയ ജീവതം ഉത്തരവാദിത്തപ്പെട്ട പല സ്ഥാനങ്ങലിലേക്കും വഴികാട്ടിയായി.
സിഎംഎസിന്റെ സമരചരിത്രത്തില്‍ മായാത്ത പേരായി ജെയ്ക് സി തോമസ് ഇന്നും തുടരുന്നു. പുതുപ്പള്ളിയില്‍ മൂന്നാമങ്കത്തിനൊരുങ്ങുമ്പോഴും മുന്നോട്ട് നടക്കാനുള്ള ഊര്‍ജ്ജം സിഎംഎസിന്റെ ഇടനാഴികളിലെ പോരാട്ടച്ചൂട് തന്നെയെന്ന് ഉറപ്പിക്കുന്നു ജെയ്ക്ക് സി തോമസ്. വരും ദിവസങ്ങളില്‍ പ്രചാരണത്തിന് പഴയ സഹപാഠികളും സഖാക്കളും എത്തുമെന്നതും യുവപോരാളിക്ക് ആത്മവിശ്വാസമാണ്.
Story Highlights: Jaick C Thomas life through SFI and CMS college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here