മഹാത്മാഗാന്ധി സ്ഥാപിച്ച ഗുജറാത്ത് വിദ്യാപീഠത്തില്‍ സര്‍വമത പ്രാര്‍ത്ഥന വിലക്കി; ചര്‍ക്ക ഉപയോഗിച്ച് പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍

അഹമ്മദാബാദിലെ ഗുജറാത്ത് വിദ്യാപീഠത്തില്‍ സര്‍വ ധര്‍മ്മ പ്രാര്‍ത്ഥനയ്ക്ക് കോളജ് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തിയതായി പരാതി. മഹാത്മാഗാന്ധി 1920 ല്‍ രൂപംകൊടുത്ത വിദ്യാപീഠത്തില്‍ ഉപാസന ഹാളില്‍ ഗാന്ധിയുടെ സര്‍വമത, സര്‍വധര്‍മ പ്രാര്‍ത്ഥന ചൊല്ലുന്നത് വിലക്കിയെന്നാണ് പരാതി. കോളജിലെ ഹിന്ദി വിഭാഗം തലവന്‍ രാം ഗോപാല്‍ സിംഗ് പ്രാര്‍ത്ഥന ചൊല്ലുന്നതില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തടഞ്ഞെന്നാണ് പരാതി. സംഭവത്തില്‍ നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിച്ചത്. ചര്‍ക്കയില്‍ ഖാദി വസ്ത്രങ്ങള്‍ നെയ്തായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. (Vidyapith students allege banned sarva dharma prayer)
അധ്യയന വര്‍ഷത്തിന്റെ തുടക്കം മുതല്‍ തന്നെ പ്രാര്‍ത്ഥനാ ക്രമത്തില്‍ മാനേജ്‌മെന്റ് ഇടപെടലുകള്‍ നടത്തി വന്നിരുന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. എന്നാല്‍ പ്രാര്‍ത്ഥനാ ക്രമത്തില്‍ നിന്ന് സര്‍വ ധര്‍മ പ്രാര്‍ത്ഥന ഔദ്യോഗികമായി നീക്കം ചെയ്തിട്ടില്ലെന്ന് വൈസ് ചാന്‍സിലര്‍ പ്രൊഫ ഭാരത് ജോഷി ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തോട് പറഞ്ഞു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ സര്‍വമത പ്രാര്‍ത്ഥന നടത്തിവരുന്നതാണ്. രാവിലെ 10.45 മുതല്‍ 11.30 വരെയാണ് വിദ്യാലയ പ്രാര്‍ത്ഥന. വിദ്യാര്‍ത്ഥികള്‍ ദിവസത്തില്‍ മൂന്ന് പ്രാവശ്യം പ്രാര്‍ത്ഥന നടത്തിവരാറുണ്ട്. മഹാത്മാഗാന്ധി മതസൗഹാര്‍ദത്തിലും പരസ്പര സ്‌നേഹത്തിലും വിശ്വസിച്ചിരുന്നതിനാല്‍ സര്‍വമത പ്രാര്‍ത്ഥന ഈ വിദ്യാലയത്തിന്റെ പാരമ്പര്യത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഗമാണെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
Story Highlights: Vidyapith students allege banned sarva dharma prayer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here