‘അംഗപരിമിതർക്ക് ഏറെ ആശ്വാസം’; ഇലക്ട്രിക് വീൽചെയറുകൾ സമ്മാനിച്ച് മമ്മൂട്ടി

സാധാരണ വീൽചെയറിൽ തള്ളിനീക്കിയ അംഗപരിമിതർക്ക് ഇലക്ട്രിക് വീൽചെയർ സമ്മാനിച്ച് മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പുതിയ ഉദ്യമം. ഫൗണ്ടേഷന്റെയും യുഎസ്ടി ഗ്ലോബൽ, കൈറ്റ്സ് ഇന്ത്യ ഫൗണ്ടേഷൻ എന്നിവരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് അംഗപരിമിതരായ ആളുകൾക്കുള്ള റോബോട്ടിക് /ഇലക്ട്രിക് വീൽചെയർ വിതരണം ചെയ്തത്.(Mammotty Helping Hands Electric Wheel Chair to Disabled)
പദ്ധതിയുടെ വിതരണ ഉദ്ഘാടനം മലപ്പുറം പൊന്നാനിയിൽ അബൂബക്കറിന് വീൽചെയർ നൽകി മമ്മൂട്ടി നിർവഹിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ പ്രൊജക്റ്റ് ഡയറക്ടർ ജോർജ് സെബാസ്റ്റ്യൻ,നിർമ്മാതാവ് ആന്റോ ജോസഫ് പ്രോജക്ട് ഓഫീസർ അജ്മൽ ചക്കര പാടം, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Read Also:മണിപ്പുരിൽ സുരക്ഷാ സേനയ്ക്ക് നേരെ അക്രമികൾ വെടിവച്ചു
അതേസമയം രാജ്യം 77ാം സ്വന്തന്ത്ര്യ ദിനം ആഘോഷികുമ്പോൾ വീട്ടിൽ ദേശിയ പതാക ഉയർത്തി നടൻ മമ്മൂട്ടി. പതാക ഉയര്‍ത്തുന്നതിന്‍റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. “ഏവര്‍ക്കും സ്വതാന്ത്ര്യദിന ആശംസകള്‍, ജയ്ഹിന്ദ്”- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ നിര്‍മ്മാതാവ് ആന്‍റോ ജോസഫടക്കമുള്ളവര്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്നത് ചിത്രങ്ങളില്‍ കാണാം. വീടിന്‍റെ മുറ്റത്തെ മനോഹരമായ പുല്‍ത്തകിടിക്ക് പുറത്താണ് കൊടിമരം സ്ഥാപിച്ചിരിക്കുന്നത്. മനോഹരമായ പുഷ്പങ്ങളും കൊടിമരച്ചുവട്ടില്‍ കാണാം.കൂടാതെ ആഘോഷത്തിന്‍റെ ഭാഗമായി വീട്ടില്‍ അദ്ദേഹം പായസം വിളമ്പി.
നടന്‍ മോഹന്‍ലാലും സ്വതന്ത്ര്യദിന ആശംസകള്‍ നേര്‍ന്നു. നെഞ്ചില്‍ ഇന്ത്യന്‍ പതാക ആലേഖനം ചെയ്ത വസ്ത്രം ധരിച്ചാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ സ്വതന്ത്രദിന ആശംസകള്‍ നേര്‍ന്നത്.
Story Highlights: Mammotty Helping Hands Electric Wheel Chair to Disabled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here